നാട്ടുവാര്‍ത്തകള്‍
ലോക്ഡൗണിനിടയിലും ഇന്ധന വില വർദ്ധനവ്
ലോക്ഡൗണില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നതിനാല്‍ വളരെ ബുദ്ധിമുട്ടിലാരുന്നു. ഇതിനിടയില്‍ ഇത്തരത്തില്‍ ഇന്ധന വില വര്‍ധിപ്പിക്കുന്നത് ജനങ്ങളോട് ചെയ്യുന്ന വഞ്ചനയാണെന്ന് ഓട്ടോറിക്ഷ ഡ്രൈവറായ കടമാക്കുഴി പെരുമ്പ്രാപ്പറമ്പില്‍ പി.എസ് രതീഷ് പറയുന്നു.പെട്രോള്‍, ഡീസല്‍ വില ഇത്തരത്തില്‍ കൂടി വന്നാല്‍ ഡ്രൈവര്‍ പണി നിര്‍ത്തി വേറെ പണിക്ക് പോകേണ്ട അവസ്ഥയാണ്.വാടക, വായ്പ, വണ്ടിയുടെ മെയിന്റനന്‍സ് അങ്ങനെ വലിയ ചിലവാണ്.13 വര്‍ഷമായി ഡ്രൈവര്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി മുന്നോട്ടു പോകാനാവാത്ത അവസ്ഥയാണ്. മുന്‍ കാലങ്ങളില്‍ ഇന്‍ഷുറന്‍സ് തുക 4000 രൂപയായിരുന്നത് ഇപ്പോള്‍ 7000 മുതല്‍ 8000 വരെയാണ്.