പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ശ്രവണ സഹായി മെഡിക്കല്‍ ക്യാമ്പ്
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തില്‍ കേള്‍വി പരിമിധി ഉള്ളവര്‍ക്കായി ശ്രവണ സഹായി വിതരണം ചെയ്യുന്നു. ഇതിന് മുന്നോടിയായുളള മെഡിക്കല്‍ ക്യാമ്പ് ഒക്ടോബര്‍ 17 ന് നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ഹാളിലും ഒക്ടോബര്‍ 18 ന് രാജകുമാരി ഗ്രാമപഞ്ചായത്ത് ഹാളിലും രാവിലെ 10.30 മുതല്‍ 1 മണിവരെ നടക്കും. ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ശ്രവണ സഹായി ആവശ്യമുളള ഭിന്നശേഷിക്കാരായ ആളുകള്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ( 40 ശതമാനത്തിന് മുകളില്‍) എന്നിവ സഹിതം ക്യാമ്പില്‍ പങ്കെടുക്കണം.