നാട്ടുവാര്‍ത്തകള്‍
തിരശീല വീണ് ഈവന്റ് മാനേജ്‌മെന്റുകള്‍
ലക്ഷങ്ങള്‍ മുതല്‍ മുടക്കിയാണ് ഈവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. സേ്റ്റജ് ഡെക്കറേഷനായി വാങ്ങിയ സാധനങ്ങള്‍ തുരുമ്പെടുത്തും അല്ലാതെയും നശിച്ചു കഴിഞ്ഞതായും ഈവന്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് വളകോട് മണ്ണാറാത്ത് ജോമോന്‍ പറഞ്ഞു.വാഹനങ്ങള്‍ ഓടാതെ കേടുപാടുകള്‍ സംഭവിച്ച അവസ്ഥയിലാണ്. ലക്ഷങ്ങള്‍ വായ്പ എടുത്താണ് ഈ രംഗത്തേക്ക് കടന്നു വന്നത്. ജില്ലയില്‍ 55-ഓളം ഈവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകളിലായി ജോലി ചെയ്തിരുന്ന നാനൂറിലധികം തൊഴിലാളികള്‍ പണിയില്ലാതെ കഷ്ടപ്പെടുകയാണെന്നും ജോമോൻ പറഞ്ഞു