Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കേരള കോണ്‍ഗ്രസ് എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഭൂപതിവ് സന്ദേശ യാത്രയുടെ സമാപനം 13ന് കട്ടപ്പനയില്‍ നടക്കും
ഒന്‍പതിന് തൊടുപുഴയില്‍ കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്ത ജാഥ നിലവില്‍ ജില്ലയില്‍ പര്യടനം നടത്തിക്കൊണ്ടിരിക്കുകയാണ്. 13ന് വൈകിട്ട് ആറിന് കട്ടപ്പനയില്‍ നടക്കുന്ന സമാപന യോഗം മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്യും. ഭൂ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കര്‍ഷകര്‍ക്കൊപ്പം നിലപാട് സ്വീകരിച്ച എല്‍.ഡി.എഫ് സര്‍ക്കാരിനെ അഭിനന്ദിക്കുന്നതിനും ഭൂപതിവ് ഭേതഗതി നിയമം പാസാക്കുന്നതോടെ കാര്‍ഷിക മേഖലയ്ക്കുണ്ടാകുന്ന മാറ്റങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമാണ് ഭൂപതിവ് സന്ദേശ യാത്ര സംഘടിപ്പിച്ചതെന്ന് നേതാക്കളായ അഡ്വ. മനോജ് എം. തോമസ്, മാത്യു വാലുമ്മേല്‍, തങ്കച്ചന് വാലുമ്മേല്‍, ബെന്നി കല്ലൂപുരയിടം, ഷാജി പുത്തോടിയില്, ടെസിന് എന്നിവര്‍ പറഞ്ഞു.