മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യ മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പദ്ധതിക്ക് തുടക്കമായി
പാലാ . മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സൗജന്യ മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പദ്ധതിയായ ചുവടിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയിൽ ചന്ദ്രയാൻ 3 ദൗത്യത്തിൽ നിർണായക പങ്കു വഹിച്ച ശാസ്ത്രജ്ഞരായ ടി.ആർ.ഹരിദാസ്, ആനന്ദവല്ലി എസ്. ദമ്പതികൾ ചേർന്ന് പ്രഖ്യാപനം നിർവഹിച്ചു. ജീവകാരുണ്യ സന്ദേശവുമായി നടത്തുന്ന ചുവട് പദ്ധതി, മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് കാത്തിരിക്കുന്ന സമൂഹത്തിൽ ബുദ്ധിമുട്ടു നേരിടുന്നവർക്ക് ആശ്വാസകരമായി മാറുമെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. മാർ സ്ലീവാ മെഡിസിറ്റി അഞ്ചാം വർഷത്തിലേക്ക് പ്രവേശിക്കുന്നതിന്റെയും 2000 മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കിയതിന്റെയും ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പൂർണ സൗജന്യമായി 10 ശസ്ത്രക്രിയകളും സൗജന്യ നിരക്കിൽ 200 ശസ്ത്രക്രിയകളും ചെയ്തു നൽകുന്ന പദ്ധതിയാണ് ചുവട് എന്ന് ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ പറഞ്ഞു. ഓർത്തോപീഡിക്സ് വിഭാഗം സീനിയർ കൺസൾറ്റന്റുമാരായ ഡോ.ഒ.റ്റി.ജോർജ്, ഡോ.രാജീവ് പി.ബി. എന്നിവർ പ്രസംഗിച്ചു. പേട്രൺസ് കെയർ ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കുറഞ്ഞ വരുമാനമുളള 70 വയസിൽ താഴെ പ്രായമുള്ളവരും കുടുംബത്തിന്റെ ചുമതല പൂർണമായും ഉത്തരവാദിത്തത്തോടെ നിർവഹിക്കുന്നവരുമായ ആളുകളിൽ നിന്നായിരിക്കും സൗജന്യ ശസ്ത്രക്രിയക്ക് 10 പേരെ കണ്ടെത്തുക. പദ്ധതിയുടെ ഭാഗമായി ഒക്ടോബർ 14 നു എരുമേലി മുക്കൂട്ടുതറ അസീസി ആശുപത്രി, 15 നു അടിമാലി മോർണിംഗ് സ്റ്റാർ ആശുപത്രി, 22നു വൈക്കം ഇൻഡോ അമേരിക്കൻ വെസ്റ്റ് ഗേറ്റ് ആശുപത്രി, നവംബർ 5 നു കുമളി സെന്റ് അഗസ്റ്റിൻസ് ആശുപത്രി, എന്നിവിടങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ നടത്തും. താൽപര്യമുള്ളവർ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
9188952795, 8281699263
ഫോട്ടോ ക്യാപ്ഷൻ
പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സൗജന്യ മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പദ്ധതിയായ ചുവടിന്റെ ഔദ്യോഗിക പ്രഖ്യാപനം ചന്ദ്രയാൻ 3 ദൗത്യത്തിൽ നിർണായക പങ്കു വഹിച്ച ശാസ്ത്രജ്ഞരായ ടി.ആർ.ഹരിദാസ്, ആനന്ദവല്ലി എസ്. ദമ്പതികൾ ചേർന്ന് നിർവ്വഹിക്കുന്നു. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ, ഓർത്തോപീഡിക്സ് വിഭാഗം സീനിയർ ഡോ.ഒ.റ്റി.ജോർജ്, ഡോ.രാജീവ് പി.ബി. എന്നിവർ സമീപം.