മരുന്നുകളും ഭക്ഷ്യവസ്തുക്കളും വീട്ടിലെത്തിച്ചു
ഉപ്പുതറ: സെന്റ്. ഫിലോമിനാസ് ഹയര്‍ സെക്കന്ററി സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ മരുന്നുകളും ഭക്ഷ്യ വസ്തുക്കളും ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍ വീട്ടിലെത്തിച്ചു കൊടുത്തു. കോവിഡ് പോസിറ്റീവായി വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്ന ഉപ്പുതറ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ള കുടുംബങ്ങളിലും, സാമ്പത്തിക പ്രയാസം നേരിടുന്ന സ്കൂളിലെ വിദ്യാര്‍ഥികളുടെ ഭവനങ്ങളിലുമാണ് എന്‍.എസ്.എസ് വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ സേവനം നടത്തുന്നത്. പ്രോഗ്രാം ഓഫീസര്‍ സജിന്‍ സ്കറിയയുടെ മേല്‍നോട്ടത്തിലാണ് ആവശ്യമായ മരുന്നുകളും ഭക്ഷ്യവിഭവങ്ങളും വിതരണം ചെയ്യുന്നത്. സെന്റ്. ഫിലോമിനാസിലെ ഹയര്‍ സെക്കന്ററി വിഭാഗം അധ്യാപകരാണ് ഈ സന്നദ്ധ സേവനത്തിനാവശ്യമായ പണം സ്വരൂപിച്ചു നല്‍കുന്നത്. ഏകദേശം 30,000 രൂപക്കടുത്തുവരുന്ന മരുന്നുകളും മറ്റു സാധന സാമഗ്രികളും ഇതിനകം വിവിധ പ്രദേശങ്ങളില്‍ എത്തിച്ചു കഴിഞ്ഞു. പഞ്ചായത്തിലെ കോവിഡ് വാര് ഗ്രൂപ്പിലെ സന്നദ്ധ സേവകനായ ജെറിന് പി. തോമസിന്റെ നേതൃത്വത്തിലാണ് ഈ സാധനങ്ങള്‍ നേരിട്ട് വീടുകളില്‍ എത്തിക്കുന്നത്. സ്കൂളിലെ എന്‍.എസ്.എസ് വോളന്റിയേഴ്സും, അധ്യാപകരും ഈ സംരഭത്തിനു പിന്തുണയുമായി ഒപ്പമുണ്ട്.