പീരിമേട്
പെരിയാര്‍ നദിയിലും ചോറ്റുപാറ കൈത്തോട്ടിലും ജലനിരപ്പുയര്‍ന്നു
പീരുമേട്: ശക്തമായ മഴയില്‍ പെരിയാറ്റിലും ചോറ്റുപാറ കൈത്തോട്ടിലും ജലനിരപ്പ് ഉയര്‍ന്നതോടെ തീരവാസികള്‍ ആശങ്കയില്‍. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. ഇതോടെ വണ്ടിപ്പെരിയാര്‍ ചുരക്കുളം പ്രാഥമിക ആശുപത്രിയുടെ ഭാഗത്തും നെല്ലിമല മുതല്‍ കക്കികവല വരെയുള്ള ഭാഗത്തുംതാമസിക്കുന്നവര് വെള്ളപ്പൊക്ക ഭീതിയിലായി. മഴശക്തമായി തന്നെ തുടരുകയാണെങ്കില്‍ ദേശീയപാതയിലും വെള്ളം കേറും. ഇതുകൂടാതെ പെരിയാര്‍ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ വള്ളക്കടവ് മുതല്‍ അയ്യപ്പന്‍കോവില്‍ വരെ താമസിക്കുന്ന തീരദേശവാസികളും ആശങ്കയിലായി.