ലോകമാനസികാരോഗ്യ ദിനാചരണം ജില്ലാ തല ഉദ്ഘാടനം സംഘടിപ്പിച്ചു
ലോകമാനസികാരോഗ്യ ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ നിര്‍വഹിച്ചു. ഇടുക്കി ജില്ലാ ആശുപത്രിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ പഞ്ചായത്തംഗം കെ.ജി.സത്യന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ആഫീസര്‍ ഡോ. മനോജ് എല്‍ മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ മെഡിക്കല്‍ ഓഫീസ് ഇടുക്കി, ആരോഗ്യ കേരളം ഇടുക്കി , ജില്ലാ മാനസ്സികാരോഗ്യ പരിപാടി, ഇടുക്കി സര്‍ക്കാര്‍ എഞ്ചീനീയറിങ് കോളേജ് , മൂലമറ്റം സെന്റ് ജോസഫ് കോളേജ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്. ജില്ലയിലെ വിവിധ കോളേജുകളെ പങ്കെടുപ്പിച്ച് സെമിനാര്‍, സോഷ്യല്‍ മീഡിയ പോസ്റ്റര്‍ പ്രദര്‍ശനം, സ്ട്രീറ്റ് പ്ലേ, ഫ്‌ളാഷ്‌മോബ്, സിഗ്നേച്ചര്‍ കാമ്പയ്ന്‍ തുടങ്ങിയവയും ഇതോടനുബന്ധിച്ച് നടത്തി.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍ ഡോ. ബാലകൃഷ്ണന്‍ ഇടുക്കി തീം പ്രകാശനവും ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അനൂപ് കെ.അനിമേഷന്‍ വീഡിയോ പ്രകാശനവും നിര്‍വഹിച്ചു. മനോരോഗവിദഗ്ദരായ ഡോ.രാം കുമാര്‍ മാനസ്സിക ദിനാചരണ സന്ദേശവും ഡോ. മെറിന്‍ പൗലോസ് വിഷയാവതരണവും നടത്തി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡിറ്റാജ് ജോസഫ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് മെമ്പര്‍ നിമ്മി ജയന്‍, ഡോ.ഹരിപ്രസാദ്, ഡോ.രമേശ് ചന്ദ്രന്‍, ഡോ. സെന്‍സി, ഡോ. ബാബിന്‍ ജെ, ഡോ.സുരേഷ് കെ, ഡോ ആതിര ചന്ദ്രന്‍, ഡോ.മാത്യു കണ്ണമല, തങ്കച്ചന്‍ ആന്റണി, ജിജില്‍ മാത്യു, ഏബിള്‍ ടോം തുടങ്ങിയവര്‍ പങ്കെടുത്തു.