നാട്ടുവാര്‍ത്തകള്‍
ജീവിതം മങ്ങി ഫോട്ടോ, വീഡിയോഗ്രാഫി മേഖല
ഫോട്ടോ, വീഡിയോഗ്രാഫി മേഖല കടുത്ത പ്രതിസന്ധിയിലാണെന്നും . ലക്ഷങ്ങള്‍ വായ്പയെടുത്താണ് പലരും ക്യാമറകളും അനുബന്ധ സാമഗ്രികളും വാങ്ങിയിരിക്കുന്നതെന്നും ഫോട്ടോഗ്രാഫറായ കട്ടപ്പന അടുപ്പ്കല്ലുങ്കല്‍ വിപിന്‍ വിജയന്‍ പറയുന്നു.എന്നാല്‍ വര്‍ക്കില്ലാത്തതിനാല്‍ വായ്പ തിരിച്ചടക്കാനാകാതെ ബുദ്ധിമുട്ടുകയാണ്. മാത്രമല്ല അടഞ്ഞു കിടക്കുന്ന സ്റ്റുഡിയോകള്‍ക്കും വാടക നല്‍കേണ്ട അവസ്ഥയിലാണ്. വര്‍ക്കില്ലാതെ മാറ്റിവച്ചിരിക്കുന്ന ക്യാമറകളില്‍ പലതും ഫംഗസ് ബാധിച്ച നിലയിലാണെന്നും വിപിൻ പറഞ്ഞു