Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സൗദി അറേബ്യയില്‍ നിയമ ലംഘകരെ കണ്ടെത്തുന്നതിനുളള പരിശോധന ശക്തം; 15,000 പ്രവാസികൾ പിടിയിലായി
റിയാദ്: സൗദി അറേബ്യയില്‍ നിയമ ലംഘകരെ കണ്ടെത്തുന്നതിനുളള പരിശോധന ശക്തമായി തുടരുന്നു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ സേന നടത്തിയ പരിശോധനയിൽ 15,000 പ്രവാസികൾ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
താമസനിയമം ലംഘിച്ച 9,200 പേർ, അതിര്‍ത്തി സുരക്ഷാചട്ടങ്ങള്‍ ലംഘിച്ച 4,200 പേർ, തൊഴില്‍ നിയമ ലംഘനം നടത്തിയ 1,600 പേരും ഇതില്‍ ഉള്‍പ്പെടുന്നു. അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ച 527 വിദേശികളെയും സുരക്ഷാ സേന പിടികൂടി.
ഗുരുതര നിയമ ലംഘനം നടത്തിയവരെ രാജ്യത്ത് നിന്ന് നാടുകടത്തും. നിയമ ലംഘകര്‍ക്ക് ഒരു തരത്തിലുളള സഹായവും നല്‍കരുതെന്ന് താമസക്കാര്‍ക്ക് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.