Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സൗജന്യ മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പദ്ധതി
അടിമാലി . പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിലുള്ള ചുവട് പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പരിശോധന ക്യാമ്പ് ഒക്ടോബർ 15 ഞായറാഴ്ച രാവിലെ 9 മുതൽ അടിമാലി മോർണിംഗ് സ്റ്റാർ ആശുപത്രിയിൽ നടത്തും. മാർ സ്ലീവാ മെഡിസിറ്റിയുടെ പേട്രൺസ് കെയർ ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ചു ജീവകാരുണ്യ സന്ദേശവുമായി നടത്തുന്ന ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ നിന്ന് സാമ്പത്തിക പ്രതിസന്ധിയുള്ള അർഹരായ 10 പേർക്ക് പൂർണ സൗജന്യമായും 200 പേർക്ക് സൗജന്യനിരക്കിലും മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തും.
റജിസ്ട്രേഷനു ബന്ധപ്പെടുക
.9188952795
.8281699263