മലയോര ഹൈവേ നിർമ്മാണം, ഡാം സേഫ്റ്റി അതോറിറ്റിയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു
മലയോര ഹൈവേയുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുമ്പോൾ വെള്ളിലാംകണ്ടം കുഴൽ പാലം ഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് കെഎസ്ഇബി യും ഡാം സേഫ്റ്റി അതോർറ്റി തടസ്സം നിൽക്കുകയാണ് ഇത് സർക്കാർ അറിഞ്ഞു കൊണ്ട് ആണോ??? മേരികുളം മുതൽ വെള്ളിലാം കണ്ടം വരെയുള്ള ഭാഗം പിഡബ്ല്യുഡി റോഡ് ആയിരിന്നപ്പോൾ തന്നെ 20 മീറ്റർ വീതിയിൽ കെഎസ്ഇബി വർഷങ്ങൾക്കു മുന്നേ സറണ്ടർ ചെയ്ത് കൊടുത്തിട്ടുള്ളതാണ് ….പിന്നെ എന്തിനാണ് ഡാം സേഫ്റ്റി വിഭാഗം കുഴൽപാലം ഭാഗത്ത് റോഡ് നിർമ്മാണം പാടില്ലാന്ന് കാണിച്ച് നോട്ടീസ് കൊടുത്തിരിക്കുന്നത്?? ഭരണ നേതൃത്വം അറിഞ്ഞില്ലെ …. …. മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കുന്ന ഡാം സേഫ്റ്റി അതോറിറ്റിയുടെ നിലപാടിനെ തീരെ ജനങ്ങളെ അണിനിരത്തി ശക്തമായ സമര പരിപാടികക്ക് രൂപം നൽകാൻ BJP തീരുമാനിച്ചു. യോഗത്തിൽ കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് കുഴിക്കാട്ട്, ജില്ലാ കമ്മിറ്റിയംഗം ജിമ്മിച്ചൻ ഇളംതുരുത്തി, ബിജെപി കാഞ്ചിയാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്ശിവദാസ് പരിവിക്കൽ പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി കൃഷ്ണകുമാർ മഴുവന്നൂർ തുടങ്ങിയവർ പങ്കെടുത്തു