വെള്ളിലാങ്കണ്ടം മൺപാലം:
ഡാം സേഫ്റ്റി അതോരിറ്റിയുടെ നിലപാട് പ്രതിഷേധാർഹം – ആർവൈഎഫ്
ഇടുക്കി: മലയോര ഹൈവേയുടെ ഭാഗമായ
വെള്ളിലാങ്കണ്ടത്തെ മൺപാലം നവീകരിക്കുന്നതിന് തടസം നിൽക്കുന്ന ഡാം സേഫ്റ്റി അതോരിറ്റിയുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് ആർ വൈ എഫ് ജില്ലാ വൈസ് പ്രസിഡന്റ് അജോ കുറ്റിക്കൻ പറഞ്ഞു.
ഏഷ്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ മൺപാലമാണ് വെള്ളിലാങ്കണ്ടത്തതേത്. ഇടുക്കി പദ്ധതിയുടെ ഭാഗമായി 1979 ൽ കെ.എസ്.ഇ.ബി നിർമ്മാണം പൂർത്തികരിച്ച് പൊതുമരാമത്ത് വകുപ്പിന് കൈമാറിയ പാലത്തിന് പിന്നീട് അറ്റകുറ്റപണികൾ നടത്തിയിരുന്നില്ല.
പൊതുമരാമത്ത് വകുപ്പിന് ഉടമസ്ഥാവകാശമുണ്ടെങ്കിലും റിസർവോയറിന്റെ പരിധിയിലാണെന്ന സാങ്കേതിക വാദമൂർത്തിയാണ് കെ.എസ്.ഇ.ബി പാലം നിർമ്മാണത്തിന് തടസംസൃഷ്ടിക്കുന്നത്.
കാലപ്പഴക്കവും മഴയിലും അടിഭാഗത്തെ മണ്ണ് ഒലിച്ചുപോയതിനാൽ പാലത്തിന് ബലക്ഷയമുണ്ടായി.പാലം അറ്റകുറ്റ പണി നടത്തി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് താൻ പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി.സുധാകരന് നിവേദനം നൽകിയിരുന്നു. മന്ത്രിയുടെ നിർദേശപ്രകാരം പൊതുമരാമത്ത് നിരത്ത് വിഭാഗം പരിശോധന നടത്തി സർക്കാരിന് വിശദമായ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
തുടർന്ന് ശബരിമല സ്പെഷ്യൽ പാക്കേജിന്റെ ഭാഗമായി 20 ലക്ഷം രൂപ ചിലവഴിച്ച് പാലം ബലപ്പെടുത്താനും നിർദ്ദേശം ലഭിച്ചു.ഇതിനിടയിലാണ് മലയോര ഹൈവേയുടെ ഭാഗമായി പാലം നവീകരണം ഉൾക്കൊള്ളിച്ചത്.അതിനാൽ ശബരിമല സ്പെഷ്യൽ പാക്കേജ് ഉപയോഗിക്കാനായില്ല.
പാലം നിർമ്മാണത്തിന് തടസം സൃഷ്ടിക്കുന്ന ഡാം സേഫ്റ്റി അതോരിറ്റി പിന്മാറണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി ചെയർമാൻ, പള്ളം ഡാം സേഫ്റ്റി ഡിവിഷൻ ചീഫ് എൻജിനിയർ എന്നിവർക്ക് കത്ത് അയച്ചതായും തെന്നും അജോ കുറ്റിക്കൻ അറിയിച്ചു.