കട്ടപ്പന :വാഴവര ഗവ:ഹൈസ്കൂളിൽ എച്ച് .എസ് . എ ഹിന്ദി , പി.എസ്. ടി (മലയാളം) എന്നീ തസ്തികകളിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ ചൊവ്വാഴ്ച രാവിലെ 11:00 ന് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് ഹെഡ് മാസ്റ്റർ അറിയിച്ചു.