Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മലയോര ഹൈവേ നിർമ്മാണം കഴിഞ്ഞ് 2 മാസമായിട്ടും കലുങ്ക് തുറന്ന് നൽകുന്നില്ലന്ന് പരാതി
കട്ടപ്പന – കുട്ടിക്കാനം മലയോര ഹൈവേയുടെ ഭാഗമായ കട്ടപ്പന മുതൽ ഇരുപതേക്കർ വരെ യുള്ള കലുങ്ക്കളുടെ നിർമ്മാണം പൂർത്തിയായി എങ്കിലും സ്കൂൾ കവലക്കു സമീപമുള്ള കലുങ്ക് വാർത്തിട്ടു 2 മാസങ്ങൾ കഴിഞ്ഞിട്ടും പകുതി ഭാഗത്തു കൂടി മാത്രമാണ് വാഹനങ്ങളും കാൽനട യാത്രക്കാരും സ്കൂൾ കുട്ടികളും സഞ്ചരിക്കുന്നത്.
അതുകാരണം വാഹനങ്ങൾ ബ്ലോക്ക് ആകുകയും യാത്രക്കാരും മറ്റും വളരെയേറെ ബുദ്ധിമുട്ടു അനുഭവിക്കുകയും ചെയ്യുന്നു.
ബന്ധപ്പെട്ട അധികൃതർ അടിയന്തിരമായി ഇടപെട്ടു പ്രശ്നം പരിഹരിക്കുന്നതിനായി ശ്രദ്ധിക്കണമെന്ന് കട്ടപ്പന സ്കൂൾക്കവല
ജ്യോതിസ് നഗർ റെസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു.