Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
എൻ എസ് എസ് യൂണിറ്റെത്തി, കട്ടപ്പന കെഎസ്ആർടിസി ഡിപ്പോ ഇനി സുന്ദരം
ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റ് നേതൃത്വത്തിൽ കട്ടപ്പന കെഎസ്ആർടിസി ഡിപ്പോയും പരിസരവും വൃത്തിയാക്കി.
ഇരട്ടയാർ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ 50 ഓളം വരുന്ന നാഷണൽ സർവീസ് സ്കീം (NSS) അംഗങ്ങളാണ് അധ്യാപകർക്കൊപ്പം കട്ടപ്പന കെഎസ്ആർടിസി ഡിപ്പോയിലെത്തിയത്. ഡിപ്പോയിലെ ബസ്സുകൾ കഴുകുകയും പരിസരം വൃത്തിയാക്കുകയും ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ റെജി ജോസഫ് ,കട്ടപ്പന സബ് ഡിപ്പോ ഓഫീസർ സി ആർ മുരളി എന്നിവർ നേതൃത്വം നൽകി.