Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തില്‍ കട്ടപ്പന പൗരാവലി മൗനജാഥയും സര്‍വകക്ഷി അനുസ്മരണ യോഗവും നടത്തി
ഇടുക്കിക്കവലയില്‍ നിന്നാരംഭിച്ച ജാഥ ടൗണ്‍ ചുറ്റി പഴയ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. സിപിഐഎം കട്ടപ്പന ഏരിയ സെക്രട്ടറി വി ആര്‍ സജി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം ടോമി ജോര്‍ജ് അധ്യക്ഷനായി. സിഐടിയു ഏരിയ സെക്രട്ടറി എം സി ബിജു അനുശോചനപ്രമേയം അവതരിപ്പിച്ചു. ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി സിജു ചക്കുംമൂട്ടില്‍, കേരള കോണ്‍ഗ്രസ്(എം) സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം അഡ്വ. മനോജ് എം തോമസ്, എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വി എസ് അഭിലാഷ്, കേരള കോണ്‍ഗ്രസ്(ബി) സംസ്ഥാന കമ്മിറ്റിയംഗം ഇ ആര്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.