ടെന്‍ഡര്‍ ക്ഷണിച്ചു
വണ്ടന്‍മേട് പ്രവര്‍ത്തിക്കുന്ന ഐസിഡിഎസ് കട്ടപ്പന അഡീഷണല്‍ പ്രോജക്ട് ഓഫീസിന്റെ ഉപയോഗത്തിനായി ടാക്സി പെര്‍മിറ്റുള്ള കാര്‍ അല്ലെങ്കില്‍ ജീപ്പ് വാടകയ്ക്ക് ആവശ്യമുണ്ട്. പ്രതിമാസം 800 കിലോമീറ്ററിന് പരമാവധി 20000 രൂപയ്ക്ക് ഓടുന്നതിന് മുദ്ര വച്ച കവറുകളില്‍ ടെന്‍ഡര്‍ നല്‍കാം. പ്രതിമാസം 800 കിലോമീറ്ററിന് വ്യവസ്ഥകള്‍ക്ക് അനുസരിച്ച് എത്ര രൂപയ്ക്ക് കരാര്‍ ഏറ്റെടുക്കാവുന്നതാണെന്ന് ടെന്‍ഡറില്‍ കാണിക്കണം. ഒക്ടോബര്‍ 16 ഉച്ചയ്ക്ക് 12 മണി വരെ ടെന്‍ഡര്‍ ഫോം ലഭിക്കും . അന്നേ ദിവസം 1 മണി വരെ ഫോം സ്വീകരിക്കും. ടെന്‍ഡര്‍ കവറിന് പുറത്ത് കരാര്‍ വ്യവസ്ഥയില്‍ വാഹനം നല്‍കുന്നതിനുള്ള ടെന്‍ഡര്‍ എന്ന് രേഖപ്പെടുത്തിയിരിക്കണം. ടെന്‍ഡറുകള്‍ ഒക്ടോബര്‍ 16 ന് 2.30ന് തുറന്ന് പരിശോധിക്കുന്നതും അംഗീകാരത്തിനായി വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ 10 മണി മുതല്‍ 5 മണിവരെ വണ്ടന്‍മേട് ഐസിഡിഎസ് ഓഫീസില്‍ നിന്നും ലഭിക്കും.