വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍റെ തിരുനാളിന് രാമപുരം ഒരുങ്ങി
രാമപുരം: സെന്‍റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ വാഴ്ത്തപ്പെട്ട തേവര്‍പറമ്ബില്‍ കുഞ്ഞച്ചന്‍റെ തിരുനാള്‍ നാളെ മുതല്‍ 16 വരെ ആഘോഷിക്കും. വിവിധ ഇടവകകളുടെയും ഭക്ത സംഘടനകളുടെയും നേതൃത്വത്തില്‍ കുഞ്ഞച്ചന്‍റെ കബറിടത്തിങ്കലേക്ക് തീര്‍ഥാടനം, നൊവേന, കരിസ്മാറ്റിക് പ്രേഷിത സംഗമം, ദിവ്യകാരുണ്യ ആരാധന, ജപമാല പ്രദക്ഷിണം, നേര്‍ച്ചസദ്യ എന്നിവയാണ് ഇത്തവണത്ത തിരുനാളിന്‍റെ പ്രത്യേകതകള്‍.
തിരുനാള്‍ ദിവസങ്ങളില്‍ രാവിലെ ഒമ്ബതിനും വൈകുന്നേരം നാലിനും വിശുദ്ധ കുര്‍ബാനയും വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍റെ നൊവേനയും ഉണ്ടായിരിക്കും.നാളെ രാവിലെ ഒമ്ബതിന് ഫൊറോന വികാരി റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
10.30ന് പിതൃവേദി പാലാ രൂപതയുടെ നേതൃത്വത്തില്‍ തീര്‍ഥാടനം, എട്ടിന് രാവിലെ 11.30ന് കടനാട് ഫൊറോന പള്ളിയില്‍നിന്ന് തീര്‍ഥാടനം, ഉച്ചകഴിഞ്ഞ് രണ്ടിന് സിഎംഎല്‍ രാമപുരം മേഖലയുടെ തീര്‍ഥാടനം. മൂന്നിന് എസ്‌എംവൈഎം രാമപുരം മേഖല തീര്‍ഥാടനം. ഒമ്ബതിന് രാവിലെ 11ന് കുറിഞ്ഞി ഇടവകയില്‍നിന്നു തീര്‍ഥാടനം. 3.30ന് കൊണ്ടാട് ഇടവകയില്‍നിന്ന് തീര്‍ഥാടനം.
10നു രാവിലെ 10നു കരിസ്മാറ്റിക്ക് പ്രേഷിതസംഗമം, ദിവ്യകാരുണ്യ ആരാധന ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഉച്ചകഴിഞ്ഞ് മൂന്നിന് ചിറ്റാര്‍ ഇടവകയില്‍നിന്ന് തീര്‍ഥാടനം. 11ന് ഉച്ചകഴിഞ്ഞ് മൂന്നിന് നീറന്താനം ഇടവകയില്‍നിന്ന് തീര്‍ഥാടനം. വൈകുന്നേരം നാലിന് ഫൊറോന വികാരി റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ കൊടിയേറ്റും.
4.15 ന് രാമപുരം ഇടവകാംഗങ്ങളായ വൈദികരുടെ കുര്‍ബാന, 12ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഏഴാച്ചേരി ഇടവകയില്‍നിന്ന് തീര്‍ഥാടനം, 13ന് ഉച്ചകഴിഞ്ഞ് 2.30ന് കര്‍ഷകദിനാചരണം വൈകുന്നേരം നാലിന് ബിഷപ് മാര്‍ ജോസ് പുളിക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. 14ന് ഉച്ചകഴിഞ്ഞ് 2.30ന് പാലാ സെന്‍റ് പ്രേം സെമിനാരിയില്‍നിന്ന് തീര്‍ഥാടനം. നാലിന് ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ആറിന് ജപമാല പ്രദക്ഷിണം. തുടര്‍ന്നു പുറത്തുനമസ്‌കാരം, 15ന് രാവിലെ 7.50 മാര്‍ ജോസഫ് പള്ളിക്കാപ്പറമ്ബില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും, 11.30ന് കുറവിലങ്ങാട് മര്‍ത്ത് മറിയം ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ഇടവകയില്‍നിന്ന് തീര്‍ഥാടനം, ഉച്ചകഴിഞ്ഞ് രണ്ടിന് പാലാ ഗുഡ് ഷെപ്പേര്‍ഡ് മൈനര്‍ സെമിനാരിയില്‍നിന്ന് തീര്‍ഥാടനം. പ്രധാന തിരുനാള്‍ ദിനമായ 16ന് രാവിലെ ഒമ്ബതിന് നേര്‍ച്ച വെഞ്ചരിപ്പ്, 10ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാള്‍ കുര്‍ബാന അര്‍പ്പിക്കും.
12ന് പ്രദക്ഷിണം, ഉച്ചകഴിഞ്ഞ് രണ്ടിന് ഡിസിഎംഎസ് തീര്‍ഥാടന പദയാത്രയ്ക്കു സ്വീകരണം. തിരുനാള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും തീര്‍ഥാടകര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും രാമപുരം ഫൊറോനാ പള്ളി വികാരി റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേലും വൈസ് പോസ്റ്റുലേറ്റര്‍ ഫാ. തോമസ് വെട്ടുകാട്ടിലും അറിയിച്ചു.