ഉടുമ്പന്‍ചോല
280 ലിറ്റര്‍ കോട പിടികൂടി
നെടുങ്കണ്ടം: എക്‌സൈസ് നടത്തിയ പരിശോധനയില്‍ 280 ലിറ്റര്‍ കോട പിടിച്ചെടുത്തു. ബാലന്‍പിള്ള സിറ്റി- ബംഗ്ലാദേശ് മേഖലയില്‍ നടത്തിയ പരിശോധനയില്‍ ആണ് കോടയും വാറ്റുപകരണങ്ങളും കണ്ടെത്തിയത്. ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച 280 ലിറ്റര്‍ കോട കണ്ടെത്തി നശിപ്പിച്ചു. ഉടുമ്പന്‍ചോല എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സെബാസ്റ്റിയന്‍ ജോസഫും എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫീസറായ ഷിജു ദാമോദരന്‍ പ്രിവന്റീവ് ഓഫീസറായ സതീഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജോഷി, ജസ്റ്റിന്‍, റ്റിറ്റോ മോന്‍ ചെറിയാന്‍, അരുണ്‍ ശശി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.