കേരള സർക്കാർ പ്രധാനമന്ത്രി ആവാസ് യോജനയുടെ പേര് മാറ്റി; പേര് മാറ്റിയിട്ടും പദ്ധതി നടക്കുന്നില്ല; കേന്ദ്ര കൃഷിമന്ത്രി
കേരളത്തിനെതിരെ കേന്ദ്ര കൃഷിവകുപ്പ് മന്ത്രി ശോഭ കരന്തലജെ. കേരള സർക്കാർ പ്രധാനമന്ത്രി ആവാസ് യോജനയുടെ പേര് മാറ്റി. പേര് മാറ്റിയിട്ടും പദ്ധതി ഫലപ്രദമായി നടപ്പിലാകുന്നില്ലെന്നും വിമർശനം. അഴിമതിയിൽ കോൺഗ്രസും സിപിഐഎമും ഒന്നിച്ചാണ്. സഹകരണ ബാങ്ക് അഴിമതിയിൽ പരസ്‌പരം സഹായിക്കുന്നു. കരുവന്നൂർ ഉൾപ്പെടയുള്ള കേസുകളിൽ സിപിഐഎം സംരക്ഷണം. കരുവന്നൂർ കേസിൽ ഉൾപ്പെട്ട നേതാക്കളെ സിപിഐഎം സംരക്ഷിക്കുന്നുവെന്നും ശോഭ കരന്തലജെ വിമർശിച്ചു.
അതേസമയം, കരുവന്നൂർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സമിതി അംഗവും തൃശ്ശൂർ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനുമായ എം കെ കണ്ണന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ ഡി) വീണ്ടും നോട്ടീസ് നൽകും.
ഹാജരാക്കിയ സ്വത്ത് വിവരങ്ങളുടെ രേഖകൾ അപൂർണമെന്ന് ഇഡി വ്യക്തമാക്കി. സമര്‍പ്പിച്ച സ്വത്ത് വിവരങ്ങളില്‍ തൃശൂർ സഹകരണ ബാങ്കിലെയും അക്കൗണ്ട് വിവരങ്ങൾ ഇല്ല. ആവശ്യമുള്ള രേഖകളുടെ പട്ടിക തയ്യാറാക്കി വീണ്ടും നോട്ടീസ് നൽകാനാണ് ഇഡിയുടെ തീരുമാനം.