കട്ടപ്പന മിനി സിവിൽ സ്‌റ്റേഷന്റെ പരിസരം കാടുമൂടിയതിനൊപ്പം മാലിന്യവും കുമിഞ്ഞുകൂടി.
ഇത് മൂലം ഇവിടെ എത്തുന്നവർ ബുദ്ധിമുട്ടുകയാണ്
കട്ടപ്പന സിവിൽ സ്‌റ്റേഷന്റെ പിൻഭാഗത്താണ് കൂടുതലായി മാലിന്യം തള്ളിയിരിക്കുന്നത്. കൂടാതെ മുൻവശത്ത് ഉൾപ്പെടെ പലയിടങ്ങളിലും കാടുകയറിയ നിലയിലാണ്.
സിവിൽ സ്‌റ്റേഷൻ നിർമിച്ചിരിക്കുന്ന ഭാഗത്ത് ഉറവയുള്ളതിനാൽ മുൻവശത്ത് വെള്ളംകെട്ടിക്കിടക്കുകയാണ്.
ഇത് ഒഴുക്കിക്കളയാനുള്ള ഓടയോ മറ്റ് ക്രമീകരണങ്ങളോ ഒരുക്കിയിട്ടില്ല. അതിനാൽ ഈ വെള്ളക്കെട്ടിലൂടെ സഞ്ചരിക്കേണ്ട ഗതികേടിലാണ് വിവിധ ഓഫിസുകളിലേക്ക് എത്തുന്നവർ.
ഡെങ്കിപനിയും മറ്റ് സാക്രമീക രോഗങ്ങളും പടർന്ന് പിടിക്കുന്ന സമയത്ത് ആരോഗ്യവകുപ്പ് വീടുകളിൽ പരിശോധനകൾ നടത്തുകയും വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകാറുമുണ്ട്.
എന്നാൽ ഒരു സർക്കാർ സ്ഥാപനം തന്നെ ഇവിടെ എത്തുന്നവർക്ക് രോഗങ്ങൾ സമ്മാനിക്കുകയാണ്.
സെപ്റ്റിക്ക് ടാങ്കിൽ നിന്നുമാണ് വെള്ളം പുറത്തേക്ക് ഒഴുകുന്നതെന്നും ആരോപണമുണ്ട്.
കോടികൾ മുടക്കി നിർമ്മിച്ച കെട്ടിടത്തിനുള്ളിൽ കയറിയാൽ പല ഭാഗത്തും പൊടി പടലങ്ങൾ നിറഞ്ഞിരിക്കുകയാണ്.
സബ് രജിസ്ട്രാർ ഓഫീസ്, DEO, AEO ഓഫീസുകൾ, എക്സൈസ് ഓഫീസ് തുടങ്ങിയ സർക്കാർ ഓഫീസുകൾ ഉൾപ്പെടെയാണ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്നത്.
അടിയന്തിരമായി മാലിന്യ പ്രശ്നം പരിഹരിച്ച് ഇവിടെ എത്തുന്ന ജനങ്ങൾക്ക് സുരക്ഷ ഒരുക്കണമെന്നാണ് ആവശ്യം ഉയരുന്നത്.