Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
66 കെ വി, 11 കെ വി ലൈനുകളിൽ നിന്നു വൈദ്യുതി പ്രവഹിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് വൈദ്യുതി ബോർഡ്
കുട്ടിക്കാനം : 66 കെ വി, 11 കെ.വി ലൈനുകളിൽ നിന്നു വൈദ്യുതി പ്രവഹിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് വൈദ്യുതി ബോർഡ്.
പോത്തുപാറ സബ് സ്റ്റേഷൻ മുതൽ പള്ളിക്കുന്നുവരെയും, പള്ളിക്കുന്ന് മുതൽ തട്ടാത്തിക്കാനം വരെയുമുള്ള ലൈനുകളിൽ നിന്നും, അനുബന്ധ ഉപകരണങ്ങളിൽ നിന്നും ഇന്ന് മുതൽ വൈദ്യൂതി പ്രവഹിക്കാം. ലൈനുകളുടെ താഴ് ഭാഗത്തും സമീപങ്ങളിൽ നിന്നും കെട്ടിട നിർമാണം, വളർത്തു മൃഗങ്ങളെ കെട്ടുന്നത് , വ്യക്ഷങ്ങളും മറ്റും വച്ചു പിടിപ്പിക്കുന്നതും ഒഴിവാക്കണമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.