ഫീസിന്റെ 70 ശതമാനം തരും, അല്ലെങ്കിൽ 20000 രൂപ സ്കോളർഷിപ്പ്; ഈ കോഴ്സുകൾ പഠിക്കാം, വഴിയൊരുക്കും അസാപ്പ്
തിരുവനന്തപുരം: സാമൂഹികമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കായി കേരള നോളജ് ഇക്കണോമി മിഷന്റെ (കെ കെ ഇ എം) സ്കോളർഷിപ്പ് സഹായത്തോടെ അസാപ് കേരള ആരംഭിക്കുന്ന ബിസിനസ് അനലിറ്റിക്സ്, പൈത്തൺ ഫോർ ഡേറ്റ മാനേജ്മെന്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, ടാലി ഉപയോഗിച്ചുള്ള ജി എസ് ടി കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഡിഗ്രിയാണ് യോഗ്യത. അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുന്നവർക്കും അപേക്ഷിക്കാം. ഫീസിന്റെ 70 ശതമാനമോ അല്ലെങ്കിൽ 20000 രൂപയോ സ്കോളർഷിപ്പായി ലഭിക്കും.
പട്ടികജാതി പട്ടികവിഭാഗ വിദ്യാർത്ഥികൾ, മത്സ്യത്തൊഴിലാളി സമൂഹത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ, ട്രാൻസ്ജെൻഡർ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വനിതകൾ, സിംഗിൾ പേരന്റായ കുടുംബത്തിൽ നിന്നുള്ള വനിതകൾ, ശാരീരിക പരിമിതിയുള്ളവർ എന്നിവർക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 9495999710, asapkerala.gov.in