ഗതാഗതക്കുരുക്കിന് പരിഹാരമില്ല; വാഗമണ്‍ ടൗണ്‍ വികസന പദ്ധതി പാളി
വാഗമണ്‍: തുടര്‍ച്ചയായ അവധി ദിവസങ്ങളില്‍ വാഗമണ്‍ ടൗണ്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍. കഴിഞ്ഞ ദിവസങ്ങളില്‍ ടൗണില്‍ കാല്‍നട യാത്രികര്‍ക്ക് പോലും കടന്നുപോകാന്‍ കഴിയാത്തത്ര കുരുക്കാണ് അനുഭവപ്പെട്ടത്. വിനോദ സഞ്ചാരത്തിനായി എത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ, കടത്തിവിടാനോ മതിയായ സൗകര്യങ്ങളില്ലാത്തതാണ് ടൗണിനെ ഗതാഗത ക്കുരുക്കിലാക്കുന്നത്. ടൗണില്‍ നവീകരണം നടത്തി ഗതാഗതക്കുരുക്കിന് പരിഹാരം കാണുമെന്ന ജനപ്രതിനിധികളുടെ വാക്കുകള്‍ ഇപ്പോഴും നടപ്പായിട്ടില്ല. ആറുമാസം മുമ്ബ് എം.എല്‍.എ. വാഴൂര്‍ സോമന്റെ അധ്യക്ഷതയില്‍ പൊതുമരാമത്ത് വകുപ്പ് കൂടിയ യോഗത്തില്‍ ടൗണ്‍ വികസനത്തിന് പദ്ധതികള്‍ തയാറാക്കിയിരുന്നു. എന്നാല്‍ നാളിതുവരെ ഇത് നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ടൗണിലെ അശാസ്‌ത്രീയമായ വീതി കൂട്ടലും റോഡിലേക്കിറങ്ങിയുള്ള ബോര്‍ഡുകളും പ്രതിസന്ധി രൂക്ഷമാക്കുകയാണ്. ഓട്ടോറിക്ഷകളും ജീപ്പുകളും റോഡില്‍ പാര്‍ക്ക് ചെയ്യുന്നതും പ്രതിസന്ധിയാണ്.