കട്ടപ്പന വിദ്യാഭ്യാസ ഉപജില്ല കായിക മേള 4, 5, 6, 9 തീയതികളിൽ കാൽവരിമൗണ്ടിൽ
2023 – 24 വർഷത്തെ കട്ടപ്പന വിദ്യാഭ്യാസ ജില്ല കായിക മേള ഒക്ടോബർ മാസം 4, 5, 6, 9 തിയതികളിലായി കാൽവരി മൗണ്ട് , കാൽവരിഹൈസ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നു.
2000 ത്തിലധികം കായിക താരങ്ങൾ മാറ്റുരയ്ക്കുന്ന ഈ കായിക മേളയുടെ ഉദ്ഘാടനം 5-ാം തിയതി10 മണിക്ക് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ നിർവ്വഹിക്കും. കാമാക്ഷി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനു വിനേഷ് മുഖ്യപ്രഭാഷണം നടത്തും.
കാൽവരി സ്കൂളുകളുടെ മാനേജർ ഫാ. ഫിലിപ്പ് മണ്ണകത്ത് സി.എം.ഐ സല്യൂട്ട് സ്വീകരിക്കും.
കട്ടപ്പന ഉപജില്ല വിദ്യാഭ്യാസ ഓഫീസർ . സേവ്യർ പി.ജെ അധ്യക്ഷത വഹിക്കുന്ന ഈ കായിക മേളയിൽ, കട്ടപ്പന സബ് ജില്ല സ്പോർട്സ് കൺവീനർ അജീഷ് അവിരാച്ചൻ സ്വാഗതവും, കാമാക്ഷി ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർമാരായ റീന സണ്ണി, ചെറിയാൻ കെ സി കട്ടക്കയം, BPC കട്ടപ്പന കെ.ആർ ഷാജി മോൻ , Hm ഫോറം സെക്രട്ടറി ഫ്രാൻസീസ് മാത്യു എന്നിവർ ആശംസകൾ അറിയിക്കും. ഫാ.ബിനോയി പാലക്കുഴ സി.എം.ഐ കൃതജ്ഞത അർപ്പിക്കും.