പ്രധാന വാര്‍ത്തകള്‍
ഐടി നിയമത്തിൽ നിലപാടു കടുപ്പിച്ചു കേന്ദ്രം; സാമൂഹ്യമാധ്യമങ്ങൾ എത്രയും വേഗം റിപ്പോർട്ട് നൽകണം.
പുതിയ ഐടി നിയമം നിലവില്‍ വന്നതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളോട് റിപ്പോര്‍ട്ട് തേടി കേന്ദ്രസര്‍ക്കാര്‍. ഉത്തരവ് അനുസരിച്ചുള്ള ഉദ്യോഗസ്ഥരെ നിയമിച്ചോയെന്നത് സംബന്ധിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിയമം ഉപയോക്താക്കളുടെ സ്വകാര്യതയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വാട്സാപ്പ് ദില്ലി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.