Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ബി.ജെ.പിയില്‍ ചേര്‍ന്ന ഇടവക വികാരിക്കെതിരെ നടപടി
തൊടുപുഴ: ഇടുക്കി കൊന്നത്തടിയില്‍ ബി.ജെ.പിയില്‍ ചേര്‍ന്ന ഇടവക വികാരിക്കെതിരെ സഭാ നടപടി. ബി.ജെ.പിയില്‍ ചേര്‍ന്ന മങ്കുവ ഇടവക പള്ളിയിലെ വികാരി ഫാ.കുര്യാക്കോസ് മറ്റത്തിനെ വികാരി ചുമതലയില്‍നിന്ന് നീക്കി.
തിങ്കളാഴ്ചയാണ് ഫാ. കുര്യാക്കോസ് മറ്റം ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. ക്രൈസ്തവര്‍ക്ക് ചേരാൻ പറ്റാത്ത പാര്‍ട്ടിയാണ് ഭാരതീയ ജനതാ പാര്‍ട്ടി എന്നു താൻ വിശ്വസിക്കന്നില്ലെന്നും ആനുകാലിക സംഭവങ്ങള്‍ സസൂഷ്മം വീക്ഷിച്ചതിനുശേഷമാണ് അംഗമാകാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇടുക്കി രൂപതയിലെ കൊന്നത്തടി പഞ്ചായത്ത് മാങ്കുവ സെന്റ് തോമസ് ദേവാലയത്തിലെ വൈദികനാണ് ഇദ്ദേഹം. ബി.ജെ.പിയില്‍ ചേര്‍ന്ന വൈദികനെ ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി ഷാള്‍ അണിയിച്ച് സ്വീകരിച്ചിരുന്നു.