ഉടുമ്പന്‍ചോലനാട്ടുവാര്‍ത്തകള്‍
റോഡിന്റെ അശാസ്ത്രിയമായ നിർമാണം;മുരിക്കാശേരിയിൽ നിന്നും മലഞ്ചരക് സാധനങ്ങളുമായി പോയ പിക്അപ്പ് വാഹനം അപകടത്തിൽ പെട്ടു.
മുരിക്കാശ്ശേരി. മുരിക്കാശേരിയിൽ നിന്നും മലഞ്ചരക് സാധനങ്ങളുമായി പോയ പിക്അപ്പ് വാഹനം അപകടത്തിൽ പെട്ടു. ചിന്നാർ ഇറക്കം ഇറങ്ങുന്നതിനിടയിൽ, എസ് വളവിൽ വച്ചാണ് അപകടത്തിൽ പെട്ടത്.
ഡ്രൈവർ ചാടി രക്ഷപെട്ടു.
റോഡിന്റെ അശാസ്ത്രിയമായ നിർമാണം മൂലമാണ് അപകടം ഉണ്ടായത് എന്ന് പറയുന്നു.
കുത്ത് ഇറക്കത്തിൽ കട്ട പതിപ്പിച്ചിട്ടുള്ള പണിയാണ് അപകട കാരണംഎന്ന് നാട്ടുകാർ. ലോടു മായി ഇറക്കം ഇറങ്ങുന്ന നിരവധി വാഹനങ്ങൾ ഇവിടെ റോഡിൽ നിന്നും തെന്നി മാറുന്നതായി പരാതി ഉയരുന്നുണ്ട്
വൈകിട്ട് 4മണിക്ക് ആണ് അപകടം നടന്നത്. ആളപായമില്ല.