Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കെഎസ്ആര്‍ടിസി കാക്കിയിലേക്ക് മടങ്ങുന്നു; രണ്ട് ജോഡി യൂണിഫോം ജീവനക്കാര്‍ക്ക് സൗജന്യം
തിരുവനന്തപുരം: കെഎസ്ആര്‍ടിസി കാക്കി യൂണിഫോമിലേക്ക് മാറുന്നു. രണ്ട് മാസത്തിനകം ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും കാക്കി യൂണിഫോം വിതരണം പൂര്‍ത്തിയാക്കും. രണ്ട് ജോഡി യൂണിഫോം ജീവനക്കാര്‍ക്ക് സൗജന്യമായി നല്‍കാനാണ് തീരുമാനം.
നിലവിലെ നീലഷര്‍ട്ടും പാന്റുമാണ് കാക്കിയിലേക്ക് മാറ്റുന്നത്. അതേസമയം മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ക്ക് നിലവിലെ നീല യൂണിഫോം തുടരും. പത്തുവര്‍ഷത്തിനിടെ ഇത് ആദ്യമായാണ് സൗജന്യമായി കെഎസ്ആര്‍ടിസി യൂണിഫോം വിതരണം ചെയ്യുന്നത്. ഇതിനായി മൂന്ന് കോടി രൂപയാണ് ചെലവ്.
യൂണിഫോം കാക്കിയിലേക്ക് മാറ്റുന്നതില്‍ തൊഴിലാളി യൂണിയനുകള്‍ക്കും യോജിപ്പാണ്. നാഷണല്‍ ടെക്‌സ്റ്റെല്‍ കോര്‍പ്പറേഷനില്‍ നിന്നാണ് തുണി എടുക്കുന്നത്. ഇതിനുള്ള ടെന്‍ഡര്‍ നടപടിയായി. അതേസമയം സ്വിഫ്റ്റ് ജീവനക്കാരുടെ യൂണിഫോമില്‍ മാറ്റമുണ്ടാവില്ല.