വാഗമൺ മൊട്ടക്കുന്നിന് സമീപം അഞ്ചേക്കറോളം റവന്യൂ ഭൂമി സ്വകാര്യ വ്യക്തി കൈയ്യേറി
കയ്യേറ്റം ശ്രദ്ധയിൽ പെട്ടതോടെ സമീപ വാസികൾ പ്രതിഷേധവുമായി രംഗത്ത് വന്നും
പരാതികൾ ഉയർന്നതോടെ പീരുമേട് റവന്യൂ വിഭാഗം സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി കൈയ്യേറ്റം ഒഴിപ്പിച്ചു ……
വാഗമൺവില്ലേജിൽ ഉൾപെട്ടെ മൊട്ടക്കുന്ന് കൊച്ചു കരിന്തിരി റോഡിൽ എല്ല് പൊടി ഫാക്ടറി ഭാഗത്താണ് റവന്യൂ ഭൂമി അഞ്ചേക്കറോളം സ്വകാര്യ ഭൂമാഫിയ കൈയ്യേറിയത് ഒരാഴ്ചയോളമായി മേഖലയിൽ വേലി കെട്ടി തിരിക്കുന്ന പ്രവൃത്തികൾ നടന്നുവരികയായിരുന്നു കൂടാതെ ഈ ഭൂമിയിൽ കാറ്റാടി അടക്കമുള്ള മര തൈക്കളും കയ്യേറ്റക്കാർ വെച്ചു പിടിപ്പിച്ചു കൈയ്യേറ്റ വിവരം ശ്രദ്ധയിൽ പെട്ടതോടെ സമീപ വാസികൾ പ്രതിഷേധവുമായി രംഗത്ത് വരികയും റവന്യൂ വിഭാഗത്തെ അറിയിക്കുകയും ചെയ്തു
ഗ്ലാസ് ബ്രിഡ്ജ് അടക്കമുള്ള വിനോദ ഉപാദികൾ വാഗമണ്ണിൽ എത്തിയതോടെ നിരവധി സഞ്ചാരികളാണ് ഇവിടെ എത്തി ദിവസങ്ങൾ താമസിച്ച് സന്ദർശിച്ച് മടങ്ങുന്നത് മേഖലയുടെ ടൂറിസം വികസനം മുന്നിൽ കണ്ടാണ് കൈയ്യേറ്റ മാഫിയായും പിടിമുറുക്കുന്നത് എന്നും നാട്ടുകാർ പറഞ്ഞു.
കൈവശരേഖ അടക്കം തങ്ങളുടെ കൈയ്യിലുണ്ടന്ന വാദം ഉയർക്കിയാണ് കൈയ്യേറ്റക്കാർ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പണികൾ നടത്തിവന്നിരുന്നത് എന്നും പറയുന്നു
വിവരം ശ്രദ്ധയിൽ പെട്ടതോടെ നടപടിയുമായി പീരുമേട് താലൂക്ക് റവന്യൂ വിഭാഗം രംഗത്ത് വരുകയായിരുന്നു പീരുമേട് റവന്യൂ വകുപ്പ് സ്പെഷ്യൽ സ്വാഡിന്റെ നേതൃത്വത്തിൽ സ്ഥലത്തി നടത്തിയ പരിശോദനയിൽ കൈയ്യേറ്റമെന്ന് ബോദ്യപെട്ടതോടെ കൈയ്യേറിയ സ്ഥലം ഒഴിപ്പിക്കുകയായിരുന്നു
തൊട്ടടുത്ത ദിവസം തന്നെ ഈ ഭൂമിയിൽ സർക്കാർ വക സ്ഥലം എന്ന് രേഖപ്പെടുത്തിയ ബോർഡും സ്ഥപിക്കുമെന്ന് റവന്യൂ വിഭാഗം അധികൃതർ പറഞ്ഞു