പീരുമേട് താലൂക്ക് സഹകരണ ജനാധിപത്യ വേദി പ്രതിഷേധ ധർണ നടത്തി
പീരുമേട് താലൂക്ക് സഹകരണ ജനാതിപത്യ വേദിയുടെ ആഭിമുഖ്യത്തിൽ പീരുമേട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. കേന്ദ്രസർക്കാർ നടപ്പിലാക്കാൻ തീരുമാനിച്ച ഭേദഗതി വരുത്തിയ മൾട്ടി സ്റ്റേറ്റ് സഹകരണ നിയമം ഏകപക്ഷീയമായി നടപ്പിലാക്കാനുള്ള തീരുമാനത്തിനെതിരെയും സംസ്ഥാന സർക്കാർ യു.ഡി.എഫ്. നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങൾ വിരുദ്ധ മാർഗങ്ങളിൽ കൂടി പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനെതിരെയും , കാർഷിക കടാശ്വാസ കമ്മീഷൻ വഴി സഹകരണ സ്ഥാപനങ്ങൾക്ക് ലഭിക്കേണ്ട കോടിക്കണക്കിന് രൂപ വർഷങ്ങളായി നൽകാത്തത് മൂലം പല സഹകരണ സ്ഥാപനങ്ങളും കടുത്ത പ്രതിസന്ധിയിലാണ് . സഹകരണ മേഖലയുടെ കെട്ടുറപ്പും, കരുത്തും ,തകർക്കാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ സഹകരണ ജനാധിപത്യ വേദി പീരുമേട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പീരുമേട് ഹെഡ് പോസ്റ്റ് ഓഫീസ് മുന്നിൽ നടന്ന പ്രതിഷേധ ധർണ നടത്തിയത്. ധർണാ സമരത്തിൽ മലനാട് റൂറൽ കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് ഷാജി പൈനാടത്ത് അധ്യക്ഷ വഹിച്ചു. സഹകരണ ജനാധിപത്യവേദി പീരുമേട് താലൂക്ക് പ്രസിഡണ്ട് എം. ഉദയസൂര്യൻ ധർണ ഉദ്ഘാടനം ചെയ്തു. ഡി.സി.സി .ജനറൽ സെക്രട്ടറി പി .ആർ .അയ്യപ്പൻ, പി .കെ .രാജൻ ,കെ .സി. ഇ .എഫ്. താലൂക്ക് പ്രസിഡൻറ് സാബു. ടി . എബ്രഹാം , ചക്കുപള്ളം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ബാബു അത്തിമൂടൻ, അന്നമ്മ കുര്യൻ , ബിജു ഡാനിയൽ, റോയി ജോസഫ്, പീരുമേട് താലൂക്ക് തൊഴിലുറപ്പ് തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് കെ .എ .സിദ്ദിഖ് ,കെ. രാജൻ ,പി .സൈതാലി ആനവിലാസം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ഷിബു, ഗവൺമെൻറ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി ലില്ലി മാത്യു, സിജോ ജോൺ, വിജയകുമാരി ഉദയസൂര്യൻ, ഗീതാ നേശ്വയ്യൻ, പ്രീയങ്ക മഹേഷ് എന്നിവർ പ്രസംഗിച്ചു, യോഗത്തിന് പീരുമേട് താലൂക്ക് ലേബർ കോൺട്രാക്ട് സഹകരണ സംഘം
സെക്രട്ടറി ഷാജി കുരിശുംമൂട് നന്ദിയും രേഖപ്പെടുത്തി.