ഇടുക്കി മരിയാപുരം സഹകരണബാങ്ക് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വിജയം
മരിയാപുരം സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർത്ഥികൾ വിജയിച്ചു……….. അഗസ്റ്റ്യൻ ദേവസ്യ വേങ്ങയ്ക്കൽ, ശ്രീലാൽ ശ്രീധരണപ്പണിക്കർതട്ടയ്ക്കാട്ടുശ്ശേരിൽ, സണ്ണി സെബാസ്റ്റ്യൻ കല്ലക്കാവുങ്കൽ , സന്തോഷ് സെബാസ്റ്റ്യൻ പാറക്കുളങ്ങര, സാജു സെബാസ്റ്റ്യൻ കാഞ്ഞിരത്താംകുന്നേൽ, ജാൻസി സന്തോഷ് ചക്കു ന്നും പുറത്ത്, മേരിക്കുട്ടി ആന്റണി തോണിപ്പാറയിൽ, സന്തോഷ് പുരുഷോത്തമൻ മൈലം പറമ്പിൽ (കോൺഗ്രസ് ] തോമസ് തോമസ് വള്ളിയാം തടത്തിൽ , ഉണ്ണി സെബാസ്റ്റ്യൻ മുളം കൊമ്പിൽ , റെൻസി ജെയ്സൺ വലിയ പറമ്പിൽ [കേരളാ കോൺഗ്രസ് ] എന്നിവരാണ് വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചത്……. ഇടതുമുന്നണിയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആലീസ് വർഗീസ്, മുൻ മെമ്പർ ജലജഷാജി , ഗ്രാമ പഞ്ചായത്ത് മെമ്പർ ഫെനി ൽ ജോസ്, മുൻ മെമ്പർ ജോസഫ് പന്നയ്ക്കൽ, കാർഷിക വികസന ബാങ്ക് മുൻ മെമ്പർ ജോയി വള്ളിയാം തടം, സുബാഷ് ഈ ട്ടിക്കൽ , മനോജ് പുള്ളോലിൽ , റോയി പാറശ്ശേരിൽ, ജിബി ജെ. കുളത്തിനാൽ, ഷൈല കളപ്പുരയ്ക്കൽ, സുനി മോൻ ചീമ്പാറയിൽ എന്നിവരാണ് മൽസരിച്ചത് …..നിലവിലുണ്ടായിരുന്ന ഭരണ സമിതിയിൽ കോൺഗ്രസിന് 6 – ഉം കേരളാ കോൺഗ്രസ് എം – ന് 5 ഉം പ്രതിനിധികളുണ്ടായിരുന്നു. കേരളാ കോൺഗ്രസ് (എം)-ലെ ഒരംഗം ജോസഫ് വിഭാഗം സ്ഥാനാർത്ഥിയാകുകയും മറ്റ് നാല് പേർ മൽസര രംഗത്ത് നിന്ന് മാറി നില്ക്കുകയും ചെയ്തത് തെരഞ്ഞെടുപ്പിൽ വലിയ ചർച്ചയായിരുന്നു.
കേ കോൺ എം 5 , സി.പി.എം 4, സി.പി.ഐ 1 എൻ.സി.പി 1 എന്ന നിലയിലാണ് സഹകരണസംരക്ഷണ മുന്നണി മൽസരിച്ചത്……
ആഹ്ളാദപ്രകടനത്തിനു ശേഷം വിജയി കൾക്ക് നൽകിയ സ്വീകരണ യോഗത്തിൽ യു.ഡി.എഫ് ഇലക്ഷൻ കമ്മറ്റി ചെയർമാൻ ജോബി തയ്യിൽ അധ്യക്ഷതവഹിച്ചു. കൺവീനർ ലാലു കുമ്മിണിയിൽ, രക്ഷാധികാരികളായ ഏ. പി.ഉസ്മാൻ, അഡ്വ. അനീഷ് ജോർജ്, വർഗീസ്‌വെട്ടിയാങ്കൽ, കോ-ഓർഡിനേറ്റർമാരായ എം.റ്റി.തോമസ്, ടോമി തൈലം മനാൽ , കൺവീനർമാരായ തങ്കച്ചൻ വേമ്പനിക്കൽ, സണ്ണി പുൽക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു. മണ്ഡലം ഭാരവാഹികൾ, വാർഡ്, ബൂത്ത് പ്രസിഡണ്ടുമാർ, ഇലക്ഷൻ കമ്മറ്റിയംഗങ്ങൾ നേതൃത്വം നൽകി.