Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
കേരളത്തിലെ സഹകരണമേഖലയെ തകർക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മത്സരിക്കുകയാണെന്ന് എ ഐ സി സി അംഗം അഡ്വ: ഇ എം ആഗസ്തി
കേരളത്തിലെ സഹകരണമേഖലയെ തകർക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മത്സരിക്കുകയാണെന്ന് എ ഐ സി സി അംഗം അഡ്വ: ഇ എം ആഗസ്തി. കട്ടപ്പന എൽ എ ഓഫീസിനു മുമ്പിൽ സഹകരണ സ്ഥാപനങ്ങളിലെ ഭരണ സമിതി അംഗങ്ങൾ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഗവണ്മെന്റ് സഹകരണമേഖലയിൽ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയാണ്. സംസ്ഥാന സർക്കാർ പുതിയതായി കൊണ്ടുവന്ന ബിൽ അപ്രായോഗികമാണ്. ഇതിനെ കോൺഗ്രസ് പാർട്ടി നിയമപരമായി നേരിടും. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് തോമസ് മൈക്കിൾ അധ്യക്ഷനായിരുന്നു. ജോർജ് ജോസഫ് പടവൻ, ജോയി പൊരുന്നോലി, ജോസ് മുത്തനാട്ട്, ഷമേജ് കെ ജോർജ്, ബീന ടോമി, എബ്രഹാം പന്തംമാക്കൽ, റൂബി വേഴാമ്പത്തോട്ടം, പി എസ് മേരിദാസൻ, ബിജു മറ്റത്തിൽ, ഐ കെ ദിനേശൻ, കെ ടി ജയൻ, എ എം സന്തോഷ്, അരുൺകുമാർ തുടങ്ങിയവർ പങ്കെടുത്തു.