Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് നികുതി അടയ്ക്കാതെ കടത്തിയ 900 കിലോ ഏലയ്ക്ക തമിഴ്നാട് സെയിൽ ടാക്സ് പിടികൂടി
ബോഡിമെട്ട് റോഡിലെ ഏഴാം കൊണ്ടൈ നീഡിൽ വളവ് ഭാഗത്ത് ഏലം വാഹനപരിശോധനയിലാണ് അനധികൃതമായി കടത്തിയ ഏലയ്ക്ക പിടികൂടിയത്.
3 ജീപ്പുകളിലായാണ് ഏലയ്ക്ക എത്തിച്ചത്.
16 ലക്ഷം രൂപയുടെ ഏലയ്ക്കയാണ് പിടികൂടിയതെന്ന് അധികൃതർ പറഞ്ഞു.
ബോഡിമെട്ട് സ്വദേശി സുരേഷ്, രാജകുമാരി സ്വദേശി ബേസിൽ ഐസക്ക് എന്നിവർ ചേർന്നാണ് ഏലക്കായ കടത്തിയത്. ഇവരിൽ നിന്നും 154,000 രൂപ പിഴ ഈടാക്കി ഏലയ്ക്ക വിട്ടു നല്കി.