പ്രതിരോധ വാക്സിനുകള്‍ സമയബന്ധിതമായി ജനങ്ങള്‍ക്ക് നല്‍കണം; കേരള കോണ്‍ഗ്രസ്
നെടുങ്കണ്ടം: കോവിഡ്-19നെതിരെയുള്ള പ്രതിരോധ വാക്സിനുകള്‍ സമയബന്ധിതമായി ജനങ്ങള്‍ക്ക് നല്കുന്നതില് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അലംഭാവം അവസാനിപ്പിക്കണമെന്ന് കേരള കോണ്‍ഗ്രസ് ഉടുമ്പന്‍ചോല നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ജോജി ഇടപ്പള്ളികുന്നേല്‍ ആവശ്യപ്പെട്ടു. പ്രതിദിനം കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതും രോഗികളായി മരിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഫലപ്രദമായി ഇതിനെ നേരിടാനുള്ള പ്രതിരോധ വാക്സിനുകള്‍ കാലതാമസം ഇല്ലാതെ ജനങ്ങള്‍ക്ക് നല്‍കേണ്ടതുണ്ട്. ഒന്നാം ഘട്ടത്തില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് നല്കിയ നടപടി സ്വാഗതാര്‍ഹമായിരുന്നു. എങ്കിലും രണ്ടാം ഘട്ടത്തില്‍ 45 വയസിനും 60 വയസിനും ഇടയില്‍ പ്രായമുള്ള പൗരന്മാര്ക്ക് വാക്സിനേഷന് നല്കുന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. ഓണ്‍ലൈനില്‍ രജിസ്ട്രേഷന് നടത്തിയാല്‍ പലര്‍ക്കും വാക്സിനേഷന് സെന്ററുകള്‍ ലഭിക്കാതെ വരുന്ന സ്ഥിതിവിശേഷവും നിലവിലുണ്ട്. സെന്ററുകള്‍ ലഭിക്കുന്നവര്‍ക്ക് മാത്രമേ ഇപ്പോള്‍ വാക്സിനേഷന് നല്‍കൂ എന്ന തീരുമാനം തിരുത്തപ്പെടേണ്ടതാണ്. അതോടൊപ്പം വിദേശത്തേക്ക് ജോലിക്കും, വിദ്യാഭ്യാസത്തിനും ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ക്ക് മുന്‍ഗണന നല്കി കൊണ്ട് വാക്സിനേഷന് നല്കാന് അടിയന്തിരമായി നടപടികള്‍ സ്വീകരിക്കണം.
18 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ള ആളുകള്‍ക്ക് നല്‍കുന്നതിന് വേണ്ടി ശേഖരിച്ചിരിക്കുന്ന വാക്സിനുകള്‍ നല്‍കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണം. മുന്‍ഗണനാക്രമത്തില്‍ നല്‍കുന്നത് സ്വാഗതാര്‍ഹമാണെങ്കിലും പലര്‍ക്കും ഓണ്‍ലൈനില്‍ രജിസ്ട്രേഷന് നല്കുമ്പോള് മുപ്പതും നാല്പതും കിലോമീറ്റര്‍ ദൂരെയുള്ള കേന്ദ്രങ്ങളാണ് വാക്സിനേഷനായി അറിയിക്കുന്നത്. ഇത്രയും ദൂരം യാത്ര ചെയ്യേണ്ടി വരുന്നത് രോഗികളേയും വികലാംഗങ്ങരേയും ഉള്‍പ്പെടെ വലിയ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. നെടുംകണ്ടം താലൂക്കാശുപത്രിയില്‍ വാക്സിനേഷന് സൗകര്യവും സേ്റ്റാക്കുമുള്ളപ്പോഴാണ് ഇത്തരത്തില്‍ അവശത അനുഭവിക്കുന്ന ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമീപനം ആരോഗ്യ വകുപ്പില്‍ നിന്നും ഉണ്ടാകുന്നത്. വിഷയത്തില്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ നിലപാട് തിരുത്തി ജനങ്ങളുടെ ജീവന് സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ സ്വീകരിക്കണമെന്നും ജോജി ഇടപ്പള്ളികുന്നേല്‍ ആവശ്യപ്പെട്ടു.