Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

സനോയ് കുര്യൻ ചികിത്സ സഹായം കട്ടപ്പന ഡവലപ്മെന്റ് ഫോറം കൈമാറി



വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇരട്ടയാർ സ്വദേശി സനോയ് കുര്യന്റെ ചികിത്സക്കായി കട്ടപ്പന ഡവലപ്മെന്റ് ഫോറം സമാഹരിച്ച തുക കൈമാറി.

കഴിഞ്ഞ ഒരു ദിവസം കൊണ്ട് വാട്ട്സ്ആപ്പ് കൂട്ടായ്മ വഴി കട്ടപ്പന ഡവലപ്മെന്റ് ഫോറം ഒരു ലക്ഷത്തി ആറായിരം രൂപയാണ് സമാഹരിച്ചത്.
ഈ തുക ഇരട്ടയാർ സെന്റ് തോമസ് ഫൊറോന പള്ളിയിൽ വച്ച് കൈമാറി.
ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ജിൻസൺ വർക്കി പുളിയൻകുന്നിൽ, ഇരട്ടയാർ പള്ളി വികാരി ഫാദർ ജോസ് കരിവേലിക്കൽ, ഗ്രാമപഞ്ചായത്തംഗം റെജി ഇലിപ്പുലിക്കാട്ട് എന്നിവർക്ക് കട്ടപ്പന ഡെവലപ്മെന്റ് ഫോറം പ്രതിനിധികൾ കൈമാറി.

വിവിധ സംഘടനകളുടെ കൂട്ടായ്മയായ കട്ടപ്പനയുടെ വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംഘടനയാണ് KDF. സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ സജീവമായി ഇടപെടുന്ന കെഡിഎഫ് ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ സനോയ് കുര്യൻ ചികിത്സാ സഹയമാണ് നൽകിയത്.

ഇനി തുടർ ചികിത്സക്കായി 10 ലക്ഷത്തോളം തുക കണ്ടെത്തേണ്ടതുണ്ട്.


ഇതിനായി ഇരട്ടയാർ സർവീസ് സഹകരണ ബാങ്കിൽ
ഇരട്ടയാർ സെന്റ് തോമസ് പള്ളി വികാരി ഫാദർ ജോസ് കരിവേലിക്കൽ , ഇരട്ടയാർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ജിൻസൺ വർക്കി ,ഇരട്ടയാർ ഗ്രാമപഞ്ചായത്ത് അംഗംറെജി ഇലിപ്പുലിക്കാട്ട് എന്നിവരുടെ പേരിൽ
ജോയിന്റ് അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.

*Account Name: Fr Jose Karivalikkal , Jinson varkey ,Reji Thomas. Account Number: ERAT2000006822 IFS CODE: ICIC0000104 Branch:MUMBAI PC
ഗുഗിൾ പേ നമ്പർ 9495976053 (ജിൻസൺ വർക്കി)

വിദേശ രാജ്യങ്ങളിൽ നിന്ന് പണം അയക്കുവാൻ ആഗ്രഹിക്കുന്നവർ ഇരട്ടയാർ സർവീസ് സഹകരണ ബാങ്കുമായി ഫോണിൽ ബന്ധപ്പെട്ടാൽ വേണ്ട ക്രമീകരണം ബാങ്ക് ചെയ്ത് നൽകുന്നതാണന്ന് ഭാരവാഹികൾ അറിയിച്ചു. 04868 276044 ,94 OO256044









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!