Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നിപ്പ ഭീതിയെ തുടർന്ന് ആവശ്യക്കാർ കുറഞ്ഞ റംബൂട്ടാൻ പഴങ്ങൾ വീണ്ടും വിപണി പിടിച്ചു തുടങ്ങി
അതേസമയം മുൻ വർഷങ്ങളെക്കാൾ ഇത്തവണ വിളവ് കൂടുതലാണ്. നിപ്പയും മഴക്കുറവും മൂലം വൻ നഷ്ടം മുന്നിൽ കണ്ട കർഷകർക്കും ഇതോടെ ആശ്വാസമായി.
കോഴിക്കോട് നിപ്പ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് റംബൂട്ടാന് ആവശ്യക്കാർ കുറഞ്ഞത്. സമൂഹമാധ്യമങ്ങളിൽ റംബൂട്ടാൻ പഴങ്ങള്‍ക്ക് എതിരെ പ്രചാരണം ശക്തമായതോടെ കർഷകരുടെ കഷ്ടകാലവും തുടങ്ങി. റബറടക്കമുള്ള കൃഷികൾ നഷ്ടത്തിൽ ആയതിനെ തുടർന്നാണ് പലരും ഈ മേഖലയിലേക്ക് കടന്നത്. മുൻ വർഷങ്ങളിൽ ലാഭം കൊയ്ത റംബൂട്ടാൻ കൃഷി ഇത്തവണ നഷ്ടത്തിൽ ആകുമോ എന്ന ആശങ്കയിലായിരുന്നു കർഷകർ. വിളവെടുപ്പിന് പാകമായ മരങ്ങൾക്ക് കച്ചവടക്കാർ എത്തിയതോടെ കർഷകർക്ക് ആശ്വാസം.
ഒരു മരത്തിൽ നിന്ന് കർഷകന് കിട്ടുക ഏകദേശം ഇരുപതിനായിരം രൂപയാണ്. കിലോഗ്രാമിന് 140 മുതൽ 220 രൂപ നിരക്കിലാണ് ചെറുകിട കച്ചവടക്കാർ റംബൂട്ടാൻ വിൽക്കുന്നത്. റംബൂട്ടാൻ സീസൺ ഉടനെ അവസാനിക്കും.