കൊച്ചിയിൽ വീട് വാടകയ്ക്കെടുത്ത്
പെൺവാണിഭം; ചെറുതോണി സ്വദേശിനിയായ സ്ത്രീ ഉൾപ്പെടുന്ന ആറംഗ സംഘം അറസ്റ്റിൽ
എറണാകുളം ജില്ലയിൽ വാഴക്കുളത്ത് വീട് വാടകയ്ക്കെടുത്ത് അനാശാസ്യം നടത്തിയ ആറംഗസംഘം പൊലീസ് പിടിയിൽ. കാട്ടാക്കാട് പന്നിയോട് സ്വദേശി അഭിലാഷ് (44), ചടയമംഗലം ഇലവക്കോട് അബ്രാർ (30 ), കള്ളിയൂർ സ്വദേശി റെജി ജോർജ് (37), തിരുവള്ളൂർ നക്കീരൻ സാല ദേവി ശ്രീ (39,) ഒറ്റപ്പാലം പൊന്നാത്തുകുഴിയിൽ രംസിയ (28), ചെറുതോണി സ്വദേശി സുജാത (51) എന്നിവരെയാണ് വാഴക്കുളം പോലീസ് ഇൻസ്പെക്ടർ കെ.എ.മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.വാഴക്കുളം ചവറ കോളനിക്ക് സമീപം വാടക വീട്ടിൽ അനാശാസ്യം നടത്തുകയായിരുന്നു. മൂന്നുദിവസമായി വീട് വാടകയ്ക്ക് എടുത്ത് പെൺവാണിഭം നടത്തി വരികയായിരുന്നു എന്ന് പൊലീസ് അറിയിച്ചു .വാഴക്കുളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വാടക വീട്ടിൽ പതിവില്ലാതെ ആളുകളുടെ വരവും പോക്കും കണ്ട് നാട്ടുകാർ പോലീസിൽ വിവരം
അറിയിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.