ഭൂപതിവ് നിയമഭേദഗതിബിൽ പാസാക്കിയതിൽ അഭിവാദ്യമർപ്പിച്ച് കേരള യൂത്ത് ഫ്രണ്ട് (എം) ചെറുതോണിയിൽ പ്രകടനം നടത്തി
ചെറുതോണി: 1964-ലെയും 1993 ലെയും ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുന്നതിനായി 1960 ലെ ഭൂപതിവ് ആക്ട് ഭേദഗതി ബിൽ പാസാക്കുവാൻ നടപടി സ്വീകരിച്ച എൽ.ഡി.എഫ്. സർക്കാരിനും മന്ത്രി റോഷി അഗസ്റ്റിനും അഭിവാദ്യം അർപ്പിച്ച് കേരള യൂത്ത് ഫ്രണ്ട് (എം) ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.
ചെറുതോണി വ്യാപാര ഭവൻ ഹാളിന് മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനം സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു. യൂത്ത് ഫ്രണ്ട് (എം) ഇടുക്കി ജില്ലാ പ്രസിഡൻറ് ജോമോൻ പൊടിപാറ നേതൃത്വം നൽകിയ പ്രകടനം സംസ്ഥാന പ്രസിഡൻറ് അഡ്വ: റോണി മാത്യു ഉദ്ഘാടനം ചെയ്തു.
പാർട്ടി സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം സാജൻ തൊടുക , യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി സിറിയക് ചാഴിക്കാടൻ, കെ എസ് സി (എം) സംസ്ഥാന പ്രസിഡണ്ട് ബ്രൈറ്റ് വട്ടനിര പ്പേൽ , നേതാക്കളായ വിപിൻ സി അഗസ്റ്റിൻ , ആൽബിൻ വറപൊളക്കൽ ,ജോമറ്റ് ഇളംതുരുത്തിൽ, ജെഫിൻ അഗസ്റ്റിൻ , ജോമി കുന്നപ്പള്ളിൽ, ഡിജോ വട്ടോത്ത്, സാജൻ കൊച്ചുപറമ്പിൽ ,ബിനീഷ് മാത്യു, ,അജിത് കെ സി , ആന്റോ വർഗീസ് ഓലിക്കരോട്ട് ,പ്രിന്റോ ചെറിയാൻ, അനീഷ് മങ്ങാരത്തിൽ, ബ്രീസ് ജോയി മുല്ലൂർ,അനിൽ ആൻറണി,റോയിസൺ കുഴിഞ്ഞാലിൽ എന്നിവർ പ്രസംഗിച്ചു.