നാട്ടുവാര്‍ത്തകള്‍
ഡി.സി.സി പ്രവര്‍ത്തനം തുടങ്ങി
വണ്ടിപ്പെരിയാര്‍: പഞ്ചായത്തില്‍ അഞ്ഞൂറിനു മുകളില്‍ രോഗികള്‍ ആയതോടെ എസേ്റ്ററ്റ് മേഖല കേന്ദ്രീകരിച്ച് ഡി.സി.സി സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിനു പിന്നാലെയാണ് നടപടി.
62-ാം മൈല്‍ ഗവണ്മെന്റ് പോളിടെക്നിക് കോളജിലും ണ്ടാമല ഫാത്തിമ മാതാ ഹൈസ്കൂളിലുമാണ് സെന്റര്‍ ആരംഭിച്ചിട്ടുള്ളത്. രണ്ടിടത്തുമായി മുന്നൂറോളം കിടക്കകള്‍ തയ്യാറാക്കാനാണ് പഞ്ചായത്ത് ഉദ്ദേശിക്കുന്നത്.വാളാര്‍ഡി എച്ച്.എം.എല്‍ എസേ്റ്ററ്റിലെ കോവിഡ് രോഗബാധിതരെ സെന്ററിലേക്ക് മാറ്റി തുടങ്ങി.