കുമളിയില്‍ ലോക് ഡൗണ്‍ ലംഘിച്ച് വാഹനങ്ങള്‍ നിരത്തില്‍
കുമളി: ലോക് ഡൗണ്‍ ലംഘിച്ച് വാഹനങ്ങളുമായി പുറത്തിറങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചു. കണ്ടെന്‍മെന്റ് സോണുകള്‍ വര്‍ധിച്ച് വരുന്നതിനാല്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് പോലീസ് അനൗണ്‍സ്മെന്റ് നടത്തുകയും കവലകളില്‍ ബോധവല്കരണം നടത്തുകയും ചെയ്തിട്ടും നിരത്തുകളില്‍ തിരക്കാണ്. അനാവശ്യമായി പുറത്തിറങ്ങരുതെന്ന പോലിസിന്റെ നിര്‍ദ്ദേശം അവഗണിക്കപെടുന്നതാണ് ടൗണില്‍ ദൃശ്യമാകുന്നത്. തിങ്കളാഴ്ച ആയതിനാല്‍ ബാങ്കുകളിലേക്കും മറ്റും പോകുന്നതാകാം തിരക്ക് വര്‍ധിക്കാന്‍ കാരണമായത്. കൊളുത്തു പാലം മുതല്‍ ടൗണില്‍ പോസ്റ്റാഫീസ് ജംക്ഷന് വരെ റോഡിന്റെ ഇരു വശങ്ങളിലും നിരവധി വാഹനങ്ങളാണ് പാര്‍ക്ക് ചെയ്തിരുന്നത്. ചെളിമടയിലും, ഒന്നാം മൈലിലും , ടൗണില്‍ ബൈപ്പാസ് ജംക്ഷനിലുമാണ് വാഹന പരിശോധനയുള്ളത്. ഇതറിഞ്ഞ് ടൗണിലെത്താതെ ഇടവഴികളിലൂടെ പോലിസിന്റെ കണ്ണ് വെട്ടിച്ച് പോകുന്ന വാഹനങ്ങളുടെ തിരക്കും ഇന്നലെയുണ്ടായി.