സിന്ധു സൂര്യയുടെ അറുപത്തിയൊന്നാമത്തെ പേജ് പുസ്തക പ്രകാശനം നടന്നു
കട്ടപ്പന കടമാക്കുഴി അറക്കൽ സിന്ധു സൂര്യയുടെ ആദ്യ പുസ്തകമായ ‘അറുപത്തിയൊന്നാമത്തെ പേജ് ,ആണ് പ്രകാശനം ചെയ്തത്.
ചലച്ചിത്ര പ്രവർത്തകൻ മധുപാലാണ് പുസ്തകത്തിൻറെ അവതാരിക എഴുതിയിരിക്കുന്നത്. ജീവിതത്തിൽ നാം കണ്ടതും കേട്ടതുമായ ഒരുപാട് കാര്യങ്ങൾ ഉണ്ടാവും. പക്ഷേ ഓരോ കാഴ്ചയും നമ്മെ എത്രമാത്രം സ്വാധീനിക്കുന്നുണ്ട് അത് എങ്ങനെയാണ് മറ്റുള്ളവരോട് പറയാൻ നമ്മൾ ആഗ്രഹിക്കുന്നത് എന്നുള്ളതാണ്
വാക്കുകളായി മാറുന്നത് എന്ന്മധുപാൽ അവതാരികയിൽ പറയുന്നു..
കട്ടപ്പന സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പ്രകാശന കർമ്മം സർവീസ് ബാങ്ക് പ്രസിഡണ്ട് ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.
കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ അധ്യക്ഷത വഹിച്ചു .
കേരള സാഹിത്യ അക്കാദമി അംഗം മോബിൻ മോഹനൻ പുസ്തകം പരിചയപ്പെടുത്തി.
കഥാകൃത്തും സാഹിത്യകാരനുമായ കെ.എസ് രതീഷ് പുസ്തക പ്രകാശനം നിർവഹിച്ചു.
മാധ്യമപ്രവർത്തകൻ ആൻറണി മുനിയറ മുഖ്യപ്രഭാഷണം നടത്തി.
നഗരസഭ വൈസ് ചെയർമാൻ ജോയ് ആനത്തോട്ടം ,
ലൈബ്രറി കൗൺസിൽ അംഗം അഡ്വക്കേറ്റ് കെ ജെ ബെന്നി, തപസ്യ കലാസാഹിത്യവേദി പ്രസിഡന്റ് സതീഷ് പാഴുപ്പള്ളിൽ,എസ് ജ്യോതിസ്, റോബിൻ എഴുത്തുപുര തുടങ്ങിയവർ സംസാരിച്ചു.
കട്ടപ്പന സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി കൂടിയാണ് കഥാകൃത്ത് സിന്ധു സൂര്യ.