നാട്ടുവാര്‍ത്തകള്‍
ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
ഉപ്പുതറ: വിവാഹ വാഗ്ദാനം നല്കി പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. കണ്ണംപടി വാക്കത്തി വരിക്കാനിയില്‍ ജിബിന്‍ (23) ആണ് അറസ്റ്റിലായത്. സ്നേഹം നടിച്ച് പെണ്‍കുട്ടിയുമായി കറങ്ങുകയും കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിയുടെ വീട്ടില്‍ വെച്ചും വീടിന് സമീപത്തുവെച്ച് രണ്ട് തവണയും പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയനാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി. വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രതിയെ ജഡ്ജിക്ക് മുന്നില്‍ ഹാജരാക്കി.