ഇടുക്കി
കോവിഡ് സെന്ററുകളിലേയ്ക്കുള്ള മെഡിക്കൽ കിറ്റുകൾ വിതരണം ചെയ്തു
കട്ടപ്പന: ചിരി ക്ലബ്ബിന്റെ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കോവിഡ് സെന്ററുകളിലേയ്ക്കുള്ള മെഡിക്കൽ കിറ്റുകളുടെ വിതരണ ഉദ്ഘാടനം കട്ടപ്പന ഗവ.കോളജിലെ കോവിഡ് സെന്ററിൽ അഡ്വ. ഡീൻ കുര്യാക്കോസ്എം.പി നിർവ്വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ആറ്റ്ലി.പീ ജോൺ മുഖ്യ പ്രഭാഷണം നടത്തി. ഫൗണ്ടേഷൻ ചെയർമാൻ മനോജ് വർക്കി കുളക്കാട്ട് വയലിൽ, ചിരി ക്ലബ് പ്രസിഡന്റ് സണ്ണി സ്റ്റോറിൽ, ജനറൽ സെക്രട്ടറി അശോക് ഇലവന്തിക്കൽ, വൈസ് പ്രസിഡന്റ് വിപിൻ വിജയൻ, കൗൺസിലർമാരായ സിജോമോൻ ജോസ്, പ്രശാന്ത് രാജു,പ്രിൻസ് മൂലേച്ചാലിൽ, സജി ഫെർണാണ്ടസ് തുടങ്ങിയവർ പങ്കെടുത്തു.