‘കെൽട്രോൺ ഉത്പന്നങ്ങൾക്കായി അന്തർദേശീയ തലത്തിൽ നിന്നും ഓർഡറുകൾ ലഭിക്കുന്നു, ദേശീയ തലത്തിലെ പ്രവർത്തനങ്ങൾ ശ്രദ്ധേയം’; അഭിമാനമെന്ന് മന്ത്രി പി രാജീവ്
രാജ്യത്തെ തെർമൽ പവർ പ്ലാന്റുകളിലേക്ക് കെൽട്രോണിന്റെ ഇൻസ്ട്രുമെന്റേഷൻ സംവിധാനങ്ങൾ താപവൈദ്യുതനിലയങ്ങളിൽ വിവിധ ഇലക്ട്രോണിക്സ് സംവിധാനങ്ങൾ നിർമ്മിച്ചു നൽകി വീണ്ടും കെൽട്രോൺ മാതൃക തീർക്കുകയാണെന്ന് മന്ത്രി പി രാജീവ്. ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിഡിൻ്റെയും നെയ് വേലി ലിഗ്നൈറ്റ് കോർപറേഷന്റെയും ഇലക്ട്രോണിക്സ് സംവിധാനങ്ങൾ നിർമ്മിച്ചു നൽകി.
ന്യൂമാറ്റിക് ആക്ചുവേറ്ററുകൾ നിർമ്മിച്ചു നൽകുന്നതിനായി അന്തർദേശീയ തലത്തിൽ നിന്നും ഓർഡറുകൾ കെൽട്രോണിന് ലഭിക്കുന്നുണ്ട്. കൺട്രോൾ & ഇൻസ്ട്രമെന്റേഷൻ സംവിധാനങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നെയ് വേലി ലിഗ്നൈറ്റ് കോർപറേഷന്റെ ഓർഡർ കെൽട്രോണിന് ലഭിച്ചിരുന്നുവെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
ആന്ധ്രാപ്രദേശിലുള്ള യദാദ്രി താപവൈദ്യുത നിലയങ്ങളിൽ നിന്ന് 2.5 കോടി രൂപയുടെ ഓർഡറുകൾ കഴിഞ്ഞ സാമ്പത്തിക വർഷം കെൽട്രോണിന് ലഭിച്ചിരുന്നു. 150 ന്യൂമാറ്റിക് ആക്ച്ചുവേറ്ററുകളും അനുബന്ധ സംവിധാനങ്ങളും നിർമ്മിച്ചു നൽകുന്നതിനായിരുന്നു ഓർഡർ. ഇതിൽ ഉത്തങ്കുടി താപവൈദ്യുത നിലയത്തിനുള്ള ഓർഡർ കെൽട്രോൺ പൂർണമായും നൽകിക്കഴിഞ്ഞു. യദാദ്രി താപവൈദ്യുത നിലയത്തിന് വേണ്ടിയുള്ളവയുടെ ഓർഡർ 90 ശതമാനത്തോളം പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെ വിവിധ വ്യവസായ സ്ഥാപനങ്ങൾക്ക് വേണ്ടി കൺട്രോൾ & ഇൻസ്ട്രുമെന്റേഷൻ സംവിധാനങ്ങൾ നിർമ്മിക്കുന്ന കെൽട്രോൺ കൺട്രോൾസ് കൂടുതൽ ഓർഡറുകൾ നേടിയെടുത്ത് ഈ വർഷവും മുന്നേറ്റം സൃഷ്ടിക്കാനുള്ള ശ്രമം തുടരുകയാണെന്നും മന്ത്രി രാജീവ് കുറിച്ചു.
പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചത്
രാജ്യത്തെ തെർമൽ പവർ പ്ലാന്റുകളിലേക്ക്
കെൽട്രോണിന്റെ ഇൻസ്ട്രുമെന്റേഷൻ സംവിധാനങ്ങൾ
ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിഡിൻ്റെയും നെയ് വേലി ലിഗ്നൈറ്റ് കോർപറേഷന്റെയും താപവൈദ്യുതനിലയങ്ങളിൽ വിവിധ ഇലക്ട്രോണിക്സ് സംവിധാനങ്ങൾ നിർമ്മിച്ചു നൽകി വീണ്ടും കെൽട്രോൺ മാതൃക തീർക്കുകയാണ്. താപവൈദ്യുത നിലയങ്ങളിലെ ഫർണ്ണസ്, ബോയിലർ എന്നിവയുടെ പ്രവർത്തനത്തിനാവശ്യമായ വായു മർദ്ദത്തിന്റെ തോത് നിയന്ത്രിക്കുന്ന ന്യൂമാറ്റിക് ആക്ചുവേറ്ററുകൾ നിർമ്മിച്ചുനൽകുന്നതിനായി
ഭെല്ലിന്റെ തമിഴ്നാട്ടിലുള്ള ഉത്തങ്കുടി ആന്ധ്രാപ്രദേശിലുള്ള യദാദ്രി താപവൈദ്യുത നിലയങ്ങളിൽ നിന്ന് 2.5 കോടി രൂപയുടെ ഓർഡറുകൾ കഴിഞ്ഞ സാമ്പത്തിക വർഷം കെൽട്രോണിന് ലഭിച്ചിരുന്നു. 150 ന്യൂമാറ്റിക് ആക്ച്ചുവേറ്ററുകളും അനുബന്ധ സംവിധാനങ്ങളും നിർമ്മിച്ചു നൽകുന്നതിനായിരുന്നു ഓർഡർ. ഇതിൽ ഉത്തങ്കുടി താപവൈദ്യുത നിലയത്തിനുള്ള ഓർഡർ കെൽട്രോൺ പൂർണമായും നൽകിക്കഴിഞ്ഞു. യദാദ്രി താപവൈദ്യുത നിലയത്തിന് വേണ്ടിയുള്ളവയുടെ ഓർഡർ 90 ശതമാനത്തോളം പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. ന്യൂമാറ്റിക് ആക്ചുവേറ്ററുകൾ നിർമ്മിച്ചു നൽകുന്നതിനായി അന്തർദേശീയ തലത്തിൽ നിന്നും ഓർഡറുകൾ കെൽട്രോണിന് ലഭിക്കുന്നുണ്ട്.
കൺട്രോൾ & ഇൻസ്ട്രമെന്റേഷൻ സംവിധാനങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നെയ് വേലി ലിഗ്നൈറ്റ് കോർപറേഷന്റെ ഓർഡർ കെൽട്രോണിന് ലഭിച്ചിരുന്നു. താപവൈദ്യുത നിലയത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ലിഗ്നൈറ്റ് ഹാൻഡ്ലിംഗ് & സ്റ്റോറേജ് സിസ്റ്റത്തിന് വേണ്ടിയുള്ള പ്ലാന്റിന്റെ പ്രോഗ്രാമബിൾ ലോജിക് കൺട്രോളർ സംവിധാനം നവീകരിക്കുന്നതിനുള്ള പ്രവർത്തനമാണ് കെൽട്രോൺ കൺട്രോൾസ് എറ്റെടുത്ത് പൂർത്തിയാക്കിയിരിക്കുന്നത്. ഇതിലേക്കായി നിർമ്മിച്ച ഇൻസ്ട്രുമെന്റേഷൻ പാനലുകൾ 2023 സെപ്തംബർ 8 ന് തമിഴ് നാട്ടിലെ നെയ് വേലി പവർ പ്ലാന്റിലെത്തിച്ചു.
ഇന്ത്യയിലെ വിവിധ വ്യവസായ സ്ഥാപനങ്ങൾക്ക് വേണ്ടി കൺട്രോൾ & ഇൻസ്ട്രുമെന്റേഷൻ സംവിധാനങ്ങൾ നിർമ്മിക്കുന്ന കെൽട്രോൺ കൺട്രോൾസ് കൂടുതൽ ഓർഡറുകൾ നേടിയെടുത്ത് ഈ വർഷവും മുന്നേറ്റം സൃഷ്ടിക്കാനുള്ള ശ്രമം തുടരുകയാണ്.