Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
അനധികൃതമായി കേരള ലോട്ടറി ടിക്കറ്റുകൾ തമിഴ് നാട്ടിൽ വില്പന നടത്തുന്നതിനിടയിൽ ഒരാൾ പിടിയിൽ
തേനി: തമിഴ്നാട് ബസ് സ്റ്റാൻഡിൽ അനധികൃതമായി കേരള ലോട്ടറി വില്പന നടത്തിയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
മധുര ഊമാച്ചിക്കുളം സ്വദേശി ശരവണനാണ് (55) അറസ്റ്റിലായത്.
ലോവർ ക്യാമ്പ് പൊലീസ് സബ് ഇൻസ്പെക്ടർ മൂവേന്ദന്റെ നേതൃത്വത്തിൽ പട്രോളിങ് നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. പൊലീസിനെ കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.
ഇയാളിൽ നിന്ന് 7,200 രൂപയുടെ 180 കേരള ലോട്ടറി ടിക്കറ്റുകൾ പിടിച്ചെടുത്തു. സമ്പൂർണ ലോട്ടറി നിരോധനമുള്ള സംസ്ഥാനമാണ് തമിഴ്നാട്.