ഉപ്പുതറ ചീന്തലാർ പശുപ്പാറ ഏഴാം നമ്പർ റോഡിന്റെ നിർമാണം ഉടൻ ആരംഭിക്കാൻ സാധിക്കുമെന്ന് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്
റോഡിന്റെ 6 മീറ്റർ വീതി 8 ആക്കാനുണ്ടായ കാലതാമസമാണ് റോഡിന്റെ ടെണ്ടർ നടപടികൾ വൈകാനിടയായത്.
എൽ എസ് ജി ഡി തിരുവനന്തപുരം ഹെഡ് ഓഫീസിൽ ഉണ്ടായ പ്രതിസന്ധികളും
പാതയുടെ നിർമ്മാണം വൈകാൻ കാരണമായി.
കുടിയേറ്റ കാലത്തോളം പഴക്കമുള്ള പാതയാണ് ചീന്ത ലാർ കാപ്പിപ്പതാൽ പശുപാറ റോഡ്. ഏലപാറ- ഉപ്പുതറ, വാഗമൺ വളകോട് എന്നീ പ്രധാന പാതകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാത കൂടിയാണിത്. മുൻപ് റോഡ് ശോചനീയാവസ്ഥയിൽ ആയതോടെ റീ ബിൽഡ് കേരള ഏറ്റെടുക്കുകയും, നിർവഹണ ഏജൻസിയായി കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിനെ ചുമതലപ്പെടുത്തുകയും ചെയ്തു. 2019 ൽ അന്നത്തെ പീരുമേട് എംഎൽഎ ഇ എസ് ബിജിമോൾ റോഡിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. എന്നാൽ തുടർന്ന് ഫയലുകളുടെ മെല്ലെ പോക്ക് പ്രതിസന്ധി സൃഷ്ട്ടിച്ചു. ഇതോടെ റോഡിനെ ആശ്രയിക്കുന്ന നൂറുകണക്കിന് ആളുകളുടെ യാത്ര ദുരിത പൂർണ്ണമാകുകയായിരുന്നു .
റീ ബിഡ് കേരള നടപ്പിലാക്കുന്ന പദ്ധതിയിൽ ആദ്യം ആറു മീറ്റർ വീതി മതിയായിരുന്നു. റോഡിന്റെ നിമ്മാണം വൈകിയതോടെ റോഡിലെ നിയമങ്ങളും മാറി. 8 മീറ്റർ വീതിയിൽ മാത്രമെ റോഡ് നിർമ്മിക്കാൻ പാടൊള്ളുവെന്ന നിഞ്ചന്ധന റോഡ് നിർമ്മാണത്തെ പ്രതികൂലമായി ബാധിച്ചു. വീതി കൂട്ടാനുള്ള സർവെയും എസ്റ്റിമേറ്റ് അടക്കമുള്ള പേപ്പർ വർക്കുകളും പൂർത്തിയാക്കി തിരുവനന്തപുരം ഹെഡ് ഓഫീസിൽ എത്തിച്ചു. അപ്പോൾ മണ്ണ് പരിശോധന വേണമെന്ന നിബന്ധന പിന്നെയും താമസിപ്പിച്ചു. മണ്ണ് പരിശോധതക്ക് ഉപ്പുതറ പഞ്ചായത്ത് 25000 രൂപയും അനുവദിച്ചു. മണ്ണ് പരിശോധന പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് . നൽകിയെങ്കിലും പേപ്പർ വർക്കുകളിൽ ഉണ്ടായ കാലതാമസമാണ് റോഡിന്റെ നിർമ്മാണത്തിന് വിലങ്ങു തടിയായത്. എന്നാൽ പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണ നടപടികൾ ഉടൻ ആരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ
ഐറിഷ് ഓട, കലിംഗ് തുടങ്ങിയവയോട് കൂടി ആധുനിക നിലവാരത്തിൽ പാത നിർമ്മിക്കാനാണ് അധികൃതർ ലക്ഷ്യം വെക്കുന്നത്. ഒപ്പം നിലവിലെ പീരുമേട് എം എൽ എ വാഴൂർ സോമൻ വിഷയം ഗൗരവമായി കണ്ട് റീ ബിൽഡ് കേരളയുടെ അനുമതിയടക്കം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കണമെന്നും ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ അംഗം ആവശ്യപെട്ടു.