കട്ടപ്പന വായ്പ മേളയിലൂടെ
കേരള ബാങ്ക് 110298000- രൂപയുടെ 183 വായ്പകൾ വിതരണം ചെയ്തു
കേരള ബാങ്ക് ആവിഷ്കരിച്ച് ജനകീയമായി നടപ്പിലാക്കി വരുന്ന ആകര്‍ഷകമായ സംരംഭക വായ്പകള്‍, കാര്‍ഷിക വായ്പകള്‍, വ്യക്തിഗത വായ്പ, ഭവന വായ്പ, വനിത വായ്പ, ചുമട്ട്തൊഴിലാളി വായ്പ, വിദ്യാഭ്യാസ വായ്പ, വാഹന വായ്പ, ലാപ്ടോപ്പ് വായ്പ, ഷീ ടൂവീലര്‍ വായ്പ, പെന്‍ഷന്‍ വായ്പ, മൈക്രോ ഫിനാന്‍സ്, MSME , പ്രവാസി ഭദ്രത വായ്പ, ക്ഷീരമിത്ര വായ്പ തുടങ്ങിയ വായ്പ പദ്ധതികകളിൽ നിന്നും 183 ഇടപാട് കാർക്ക് 110298000/- രൂപ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി ബിനു നിർവഹിച്ചു. ബാങ്ക് ഡയറക്ടർ കെ.വി ശശി അദ്ധ്യക്ഷനായിരുന്നു. താലൂക്ക് വ്യവസായ ഓഫീസർ വിശാഖ് പി.എസ്., കൗൺസിലർ സോണിയ ജെയ്ബി, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി മജേഷ് ജേക്കബ്, CDS ചെയർ പേഴ്സൻ ഷൈനി ജിജി എന്നിവർ സംസാരിച്ചു. വായ്പ പദ്ധതികളെ കുറിച്ച് ഇടുക്കി CPC ഡെപ്യൂട്ടി ജനറൽ മാനേജർ തോമസ് ജോൺ വിശദീകരിച്ചു. റീജീയണൽ ജനറൽ മാനേജർ ലതാ പിള്ള സ്വാഗതവും അസിസ്റ്റന്റ് ജനറൽ മാനേജർ നൗഷാദ് എം.കെ നന്ദിയും പറഞ്ഞു. കട്ടപ്പന ടൗൺഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ വൻ ബഹുജന പങ്കാളിത്തമുണ്ടായി. വായ്പ സ്കീമുകളെ സംബന്ധിച്ചും, ഡിജിറ്റൽ സേവനങ്ങളെ സംബന്ധിച്ച് തയ്യാറാക്കിയ സ്റ്റാളുകളും ജനങ്ങൾക്ക് ഉപകാര പ്രദമായി.