പ്രധാന വാര്‍ത്തകള്‍
വിഭാഗത്തിൽ പെട്ട പെൺകുട്ടികൾക്കായി വാത്സല്യനിധി പദ്ധതി
പട്ടികജാതി വിഭാഗത്തിൽ പെട്ട 1/04/2017 ന് ശേഷം ജനിച്ച പെൺകുട്ടികളെയാണ് ഈ പദ്ധതിയിൽ ചേർക്കുന്നത് കുട്ടിക്ക് 18 വയസ്സ് ആകുംമ്പോൾ 3ലക്ഷം രൂപ കിട്ടുന്ന പദ്ധതിയാണ് . ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ആണ് അപേക്ഷ നൽകേണ്ടത്
അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകൾ
- ജാതി സർട്ടിഫിക്കറ്റ് (അച്ഛന്റെയും അമ്മയുടെയും)
- വരുമാന സർട്ടിഫിക്കറ്റ് (അച്ഛന്റെയും അമ്മയുടെയും)
- ആധാർ കോപ്പി (അച്ഛന്റെയും അമ്മയുടെയും)
- റേഷൻ കാർഡ് കോപ്പി (രക്ഷിതാക്കളുടെ പേര് 2 കാർഡിൽ ആണെങ്കിൽ റേഷൻ കാർഡ് 2 ന്റെയും കോപ്പി)
- 2 പേരുടെയും ഫോട്ടോ(ഒന്നിച്ചുള്ളത്)
- ജനനസർട്ടിഫിക്കറ്റ് കോപ്പി
- 6 മാസത്തിൽ പ്രതിരോധ വാക്സിൻ കുത്തി വെപ്പ് എടുത്ത കാർഡിന്റെ കോപ്പി
- അപക്ഷേകന്റെ ബാങ്ക് പാസ്ബുക്ക് കോപ്പി
- കുട്ടിയുടെ ആധാർ ലഭ്യമാണെങ്കിൽ അതിന്റെ കോപ്പി
- മറ്റു കുട്ടികൾ (സഹോദരൻ / സഹോദരി) ഉണ്ടെങ്കിൽ അവരുടെയും ആധാർ കോപ്പി